'സംഘപരിവാറും അവരാല്‍ നിയന്ത്രിക്കപ്പെടുന്ന കേന്ദ്ര സര്‍ക്കാറും എന്ന് തുറന്നു പറയണം'; ഭേദഗതി നിര്‍ദ്ദേശം വെച്ച് എന്‍. ശംസുദ്ധീന്‍
തിരുവനന്തപുരം: സംഘപരിവാറും അവരാല്‍ നിയന്ത്രിക്കപ്പെടുന്ന കേന്ദ്ര സര്‍ക്കാറും എന്ന് പ്രമേയത്തില്‍ തുറന്നു പറയണമെന്ന് എന്‍. ശംസുദ്ധീന്‍ എം.എല്‍.എ. ലക്ഷദ്വീപ് പ്രമേയത്തില്‍ ഭേദഗതി അവതരിപ്പിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.
സംഘ്പരിവാറിന്റെ ദുഷ്ടലാക്ക് മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും അവരെ പ്രമേയത്തില്‍ എവിടേയും പറയുന്നില്ല. സംഘപരിവാറും അവരാല്‍ നിയന്ത്രിക്കപ്പെടുന്ന കേന്ദ്ര സര്‍ക്കാറും എന്ന് പ്രമേയത്തില്‍ തുറന്നു പറയണം- അദ്ദേഹം ആവശ്യപ്പെട്ടു.
പരിണിത ഫലം ദുരന്തങ്ങളായിരുന്നു എന്നതിന് ശേഷം ജമ്മു കശ്മീരിനെ വെട്ടിമുറിച്ചതും പ്രത്യേക പദവി എടുത്തു കളഞ്ഞതും പൗരത്വ ഭേദഗതി നിയമവുമെല്ലാം അത്തരം നീക്കങ്ങളുടെ ഉദാഹരമാണെന്ന് കൂട്ടിച്ചേര്‍ക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു നിര്‍ദ്ദേശം. ലക്ഷദ്വീപില്‍ നടക്കുന്നത് വെറും പ്രഫുല്‍ പട്ടേലിന്റെ ധാര്‍ഷ്ട്യമല്ലെന്നും കേന്ദ്രത്തിന്റെ സംഘപരിവാര്‍ അജണ്ടയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ പ്രഫുല്‍ പട്ടേലിനെ പിന്വലിക്കണമെന്നിടത്ത് നടപ്പാക്കിയ മുഴുവന്‍ ഉത്തരവും റദ്ദ് ചെയ്യണമെന്നതും പ്രമേയം വഴി പ്രകടമാവണമെന്നും ശംസുദ്ധീന്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."