എയ്ഡഡ് സ്കൂളുകള്‍ അനുവദിച്ചതിലും അനീതി
കോഴിക്കോട്: കേരളത്തില്‍ എയ്ഡഡ് സ്കൂളുകള്‍ അനുവദിച്ചതില്‍ സാമുദായിക പ്രാതിനിധ്യവും ജനസംഖ്യാനുപാതവും പരിഗണിച്ചില്ലെന്ന് ഫാക്ട്ഷീറ്റ് ഗവേഷണ കൂട്ടായ്മയുടെ പുതിയ റിപ്പോര്‍ട്ട് പുറത്ത്. കേരളത്തിലാകെ 7,140 എയ്ഡഡ് സ്കൂളുകളാണുള്ളത്. ഇതില്‍ 36 ശതമാനവും ക്രിസ്ത്യന്‍ മാനേജ്മെന്റുകളുടെ അധീനതയിലാണ്. ഇതുപ്രകാരം 18 ശതമാനം വരുന്ന ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ കീഴിലുള്ളത് 2,596 എയ്ഡഡ് സ്കൂളുകളാണ്. അതേസമയം, 26 ശതമാനം വരുന്ന മുസ്ലിം സമുദായത്തിന്റെ കീഴില്‍ വരുന്നത് 19 ശതമാനം സ്കൂളുകള്‍ മാത്രം. 1,384 സ്കൂളുകളാണ് മുസ്ലിം മാനേജ്മെന്റുകളുടെ ഉടമസ്ഥതയിലുള്ളത്. 41 ശതമാനം സ്കൂളുകള്‍ ഹിന്ദു സമുദായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ്. രണ്ടു ശതമാനം മറ്റുള്ളവരുടെ കീഴിലുമാണ്.
മധ്യ തെക്കന്‍ കേരളത്തിലെ സ്കൂളുകളില്‍ 2,209 സ്കൂളുകളും ക്രിസ്ത്യന്‍ ഉടമസ്ഥതയിലാണ്. ഇത് ആകെ എണ്ണത്തിന്റെ 31 ശതമാനം വരും. അതേസമയം, മുസ്ലിം സമുദായത്തിന്റെ കീഴിലുള്ളത് 210 സ്കൂളുകളാണ്. ഇത് ആകെ എണ്ണത്തിന്റെ 2.94 ശതമാനമാണു വരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."