HOME
DETAILS

ചെറിയ പെരുന്നാൾ: സ്വകാര്യ മേഖലക്കുൾപ്പെടെ അവധി പ്രഖ്യാപിച്ച് സഊദി അറേബ്യ

  
backup
April 10 2023 | 16:04 PM

4-day-eid-al-fitr-holiday-announced-in-saudi-arabia

റിയാദ്: സഊദി അറേബ്യയിലെ സ്ഥാപനങ്ങൾക്ക് ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. നാല് ദിവസമാണ് അവധി പ്രഖ്യാപിച്ചത്. ഏപ്രിൽ 21 വെള്ളിയാഴ്ച മുതൽ ഈദ് അൽ ഫിത്തർ അവധി ആരംഭിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്വകാര്യ, നോൺ പ്രോഫിറ്റ് മേഖലകൾക്ക് അവധി ബാധകമാണ്.

ഏപ്രിൽ 21 മുതൽ നാല് ദിവസത്തേക്കാണ് അവധി ദിവസങ്ങൾ പ്രഖ്യാപിച്ചത്. ഏപ്രിൽ 25 ചൊവ്വാഴ്ച മുതൽ സാധാരണ പ്രവൃത്തി സമയം ആരംഭിക്കും.

തൊഴിൽ നിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷനുകളുടെ ആർട്ടിക്കിൾ (24) ന്റെ രണ്ടാം ഖണ്ഡികയിലെ വ്യവസ്ഥകൾ പാലിക്കാനും അതോറിറ്റി തൊഴിലുടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, യുഎഇയിൽ അവധി ഏപ്രിൽ 20 വ്യാഴാഴ്ച മുതൽ ഏപ്രിൽ 23 ഞായർ വരെ ആയിരിക്കാനാണ് സാധ്യത. ശവ്വാൽ മാസപ്പിറവി എപ്പോൾ കാണുന്നു എന്നതിനെ ആശ്രയിച്ച് ആയിരിക്കും അവധിയെന്നാണ് കണക്കുകൂട്ടൽ.

കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago