ഫലസ്‌തീൻ ബാലനെ വെടിവെച്ച് കൊന്ന് ഇസ്‌റാഈൽ സൈന്യം
ഫലസ്‌തീൻ ബാലനെ ഇസ്‌റാഈൽ സൈന്യം വെടിവെച്ച് കൊലപ്പെടുത്തി. 15 വയസ്സുള്ള മുഹമ്മദ് ഫയീസ് ബൽഹാനാണ് കൊല്ലപ്പെട്ടത്. ജെറിക്കോയിലെ അക്കാബെറ്റ് ജാബർ അഭയാർത്ഥി ക്യാമ്പിൽ കഴിയുകയായിരുന്നു മുഹമ്മദ് ഫയീസ് ബൽഹാൻ.
അധിനിവേശ നഗരമായ നബ്ലസിന് സമീപമുള്ള അനധികൃത ഔട്ട്‌പോസ്റ്റിലേക്ക് കുടിയേറ്റക്കാർ നടത്തിയ മാർച്ചിനെ തുടർന്നാണ് വെടിവെപ്പുണ്ടായത്. മുഹമ്മദ് ഫയീസ് ബൽഹാന്റെ തലയിലും നെഞ്ചിലും വയറിലുമാണ് വെടിയേറ്റത്.
“അവർ അവന്റെ തലയിൽ വെടിവച്ചു” “നമ്മുടെ ആളുകൾക്ക് എന്താണ് സംഭവിക്കാൻ പോകുന്നത്? നമുക്ക് എന്ത് സംഭവിക്കും?” - കൊല്ലപ്പെട്ട ബാലന്റെ ബന്ധു ചോദിക്കുന്നു.
അതേസമയം, ഇസ്‌റാഈലികൾക്കെതിരായ ആക്രമണം നടത്തിയെന്ന് സംശയിക്കുന്ന ഫലസ്തീനികളെ പിടികൂടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അഖാബത്ത് ജാബർ അഭയാർത്ഥി ക്യാമ്പിൽ പ്രവേശിച്ചതെന്നാണ് ഇസ്‌റാഈൽ നൽകുന്ന വിശദീകരണം.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."