HOME
DETAILS

മതപരിവർത്തനത്തിന്റെ ജാതിവേരുകൾ

  
backup
April 10 2023 | 19:04 PM

caste-root-of-conversion

അഡ്വ ജോഷി ജേക്കബ്

പാക്കിസ്താൻ, ബംഗ്ലാദേശ് പ്രദേശങ്ങളിലെ ജനസമാന്യം ഏതാണ്ട് ഒന്നടങ്കം ഇസ് ലാമിക വിശ്വാസം സ്വീകരിച്ചതിനു പിന്നിൽ അധികാരശക്തി മാത്രമല്ലെന്ന് അംഗീകരിക്കേണ്ടിവരും. ജാതിയുടെ അടിച്ചമർത്തൽ മൂലം ദലിത്, മറ്റു പിന്നോക്ക സമൂഹങ്ങൾ പീഡനത്തിൽനിന്ന് ആശ്വാസം കണ്ടെത്താൻ ബ്രാഹ്മണാധിപത്യം കൊടുകുത്തി വാഴുകയും ജാതീയ വിവേചനം ഉറപ്പിക്കുകയും ചെയ്യുന്ന ബ്രാഹ്മണ ഹിന്ദു മതത്തിൽനിന്ന്, തത്വത്തിലെങ്കിലും എല്ലാവരുടെയും സാഹോദര്യം പറയുന്ന ഇസ് ലാം മതത്തിൽ ചേർന്നതാണെന്ന് മനസിലാക്കേണ്ടിവരും.

ഇരുപതാം നൂറ്റാണ്ടിൽ ബാബാ സാഹിബ് അംബേദ്കർ, അതിനുമുമ്പ് മഹാത്മഫൂലെ, തമിഴ്‌നാട്ടിലെ ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതവായ പെരിയോർ ഇ.വി രാമസ്വാമി നായ്ക്കർ തുടങ്ങിയ ചിന്തകർ ദലിത് സമൂഹത്തെയും മറ്റു പിന്നോക്ക സമൂഹങ്ങളെയും ബ്രാഹ്മണ ഹിന്ദുമതത്തിന്റെ ഭാഗമായി കാണുന്നില്ല. അത്തരം സമൂഹങ്ങളുടെ വിഭിന്നവും അനന്യവുമായ അസ്തിത്വത്തെ ഏറെ ചിന്തകർ ഇപ്പോൾ ഉയർത്തികാട്ടുന്നു.

 

ഇന്ത്യയുടെ ഏറ്റവും മഹാന്മാരായ ചരിത്ര പുരുഷന്മാരെക്കാൾ ഇന്ത്യയിലെ മഹാഭൂരിപക്ഷം സാധാരണ ജനങ്ങൾക്കും പരിചിതം ഇതിഹാസപുരഷന്മാരായ രാമനും കൃഷ്ണനും ശിവനും ആണെന്ന് ഡോ. ലോഹ്യ നിരീക്ഷിച്ച സംഗതിയും പ്രസക്തമാണ്. വെള്ളക്കാരെപോലെ മറ്റൊരു ദേശത്തേക്ക് ഇവിടെനിന്ന് എല്ലാം കടത്തിക്കൊണ്ടുപോകുന്ന ചൂഷകരല്ലാത്തവരെ ആ നിലയിൽ കാണണം. അതിനീച ജാതിവ്യവസ്ഥ അടിച്ചേൽപ്പിച്ച ബ്രാഹ്മണാധിപത്യ ചൂഷകരെയും വിദേശത്തുനിന്നു വന്ന് അധികാരം പിടിച്ച് ഈ സമൂഹത്തിൽ അലിഞ്ഞുചേർന്ന മുസ് ലിംകൾ ഉൾപ്പെടെയുള്ള വിവിധ ധാരകളിൽപ്പെട്ടവരെയും വൈദേശികരായി തുടർന്ന വെള്ളക്കാരിൽ നിന്ന് വിഭിന്നമായി കാണണം. എന്നാൽ വെള്ളക്കാരിൽനിന്ന് സ്വീകരിച്ച നന്മകൾ ഉൾക്കൊള്ളാനും തടസമാകാൻ പാടില്ല. നൂറ്റാണ്ടുകളായുള്ള ചരിത്ര പ്രയാണം ഇന്ത്യയുടെ സാമൂഹിക, സാംസ്‌കാരിക മനസിൽ അലിഞ്ഞുചേർന്ന പലതിനെയും സമന്വയിപ്പിച്ചിട്ടുണ്ട്. അതിനാൽ പൂർണമായും വിഭജനത്തിന്റെ നേർരേഖ ദലിത് സമൂഹങ്ങളെയും ഹിന്ദു മതത്തെയും സംബന്ധിച്ച് വരയ്ക്കാൻ പറ്റുമോയെന്നുള്ള സംശയം അവശേഷിപ്പിക്കുന്നുണ്ട്. എന്നാൽ അത് നിർണയിക്കുന്നത് സംബന്ധിച്ചുള്ള വ്യക്തികളുടെ അവകാശം ആർക്കും നിഷേധിക്കാനും കഴിയില്ല.

പ്രതിരോധത്തിന്റെ മാർഗം

ഒരു വലിയ ജനത, ശ്രീബുദ്ധന്റെയും വർദ്ധമാന മഹാവീരന്റെയും അശോക ചക്രവർത്തിയുടെയും ഹർഷന്റെയും ഷേർഷായുടെയും അക്ബർ ചക്രവർത്തിയുടെയും തിരുവള്ളുവരുടെയും സംഘകാലത്തെ മൻറങ്ങളുടെയും ബസവണ്ണയുടെയും കബീറിന്റെയും തുളസീദാസന്റെയും ഗുരുനാനാക്കിന്റെയും ശ്രീനാരായണ ഗുരുവിന്റെയും മറ്റും വലിയ ചരിത്രം നമ്മിൽ ഉറങ്ങുമ്പോൾ ഒരു ചെറിയ വിഭാഗത്തിന്റെ ആധിപത്യത്തിനുവേണ്ടിയുള്ള ഫാസിസ്റ്റ് രാഷ്ട്രീയം രാജ്യത്തെ വീണ്ടും വിഭജിക്കുവാനും ശിഥിലമാക്കുവാനും അനുവദിക്കുവാൻ കഴിയുമോ. മഹാത്മാ ഫൂലെ, മഹാത്മാ ഗാന്ധി, ബാബാസാഹിബ് അംബേദ്കർ, ആയിരക്കണക്കിനുള്ള സ്വാതന്ത്ര്യപോരാളികൾ തുടങ്ങിയവരുടെ സന്ധി ചെയ്യാത്ത മാറ്റത്തിനുള്ള പ്രതിജ്ഞാബദ്ധതയും നമ്മുടെ ഊർജമാണ്. എന്നാൽ സമകാലിക രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതിഗതിയും അതിന്റെ ദിശാബോധവും കൃത്യമായി മനസിലാക്കി അതനുസരിച്ചുള്ള പ്രതിരോധവുമാണ് ഏറ്റവും പ്രധാനം. ചില മുസ് ലിം സംഘടനകൾ കേവലമായ തങ്ങളുടെ വിശ്വാസത്തിന്റെയും അക്രമത്തിന്റെയും തീവ്രതയിലൂടെ ഹിന്ദുത്വ വർഗീയതയെ ചെറുക്കാമെന്ന് കരുതുന്നു. അത് ഒരു വ്യാമോഹം മാത്രമാണ്. എന്നാൽ ഹിന്ദത്വ ഫാസിസ്റ്റ് ശക്തികൾ വെറും മതവിശ്വാസത്തിന്റെ ഇടുങ്ങിയ ആയുധം മാത്രമല്ല ഉപയുക്തമാക്കുന്നതെന്ന് ബാഹ്യമായ നിരീക്ഷണത്തിൽ പോലും കാണാവുന്നതാണ്. അത് ആഗോള മുതലാളിത്ത ശക്തികളുമായി സേവപിടിച്ചും ഒത്തുചേർന്നുമാണ് ജനങ്ങളെ തകർക്കാൻ ശ്രമിക്കുന്നത്. ആ പദ്ധതിയിൽനിന്ന് വേറിട്ട നശീകരണമല്ല ന്യൂനപക്ഷ മത വിഭാഗങ്ങൾക്കെതിരേയും നടത്തുന്നത്. ന്യൂനപക്ഷ മതവിശ്വാസികളുടെ ഇടിച്ചുനിരത്തലും പൊതുവെയുള്ള ജനങ്ങളുടെ നശീകരണവും സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള അവകാശങ്ങൾ തകർക്കുന്നതും തമ്മിൽ വേർതരിക്കാനാവില്ല. ചൈനയിൽ കിഴക്കൻ തുർക്കിസ്ഥാൻ(സിഭ്കിയാങ്) പ്രവിശ്യയിലെ ഉയിഗൂർ മുസ് ലിംകൾക്ക് നേരെയും തിബത്തിലെ ബുദ്ധമത വിശ്വാസികൾക്ക് നേരെയും മ്യാൻമറിലെ ന്യൂനപക്ഷ മതവിശ്വാസികളായ രോഹിംഗ്യൻ മുസ് ലിംകൾക്ക് നേരെയും നടക്കുന്ന ആക്രമണങ്ങൾ ആ പ്രദേശങ്ങളിലെ പൊതുജനങ്ങളുടെ ജിവിക്കാനുള്ള അവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ഇടിച്ചുനിരത്തലുമായി കൂട്ടിവായിക്കാതിരിക്കാൻ കഴിയില്ല. അത്തരം ഒരു ആഴത്തിലുള്ള ബോധ്യങ്ങൾ നമ്മുടെ ഭരണഘടനാ നിർമാതാക്കൾക്ക് ഉള്ളതുകൊണ്ടാണ് ഭരണഘടനയുടെ 25-ാം വകുപ്പിൽ മനഃസാക്ഷിയുടെ സ്വാതന്ത്ര്യവും ഭാഷാ, മതന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യവും കൂട്ടിചേർത്ത് മൗലികാവകാശമാക്കിയിരിക്കുന്നത്.

അതിനാൽ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ചെറുത്തുനിൽക്കാൻ ഇഷ്ടപ്പെടാത്ത ചില നേതാക്കളും മതാചാര്യന്മാരും ദുഷ്ടശക്തികളോട് സന്ധിചെയ്യുമ്പോൾ മനസിലാക്കേണ്ട സുപ്രധാനമായ ഒരു സംഗതിയുണ്ട്. ന്യൂനപക്ഷാവകാശം ഏതെങ്കിലും ഒരു സമുദായത്തിന്റെ എന്തെങ്കിലും താൽപര്യങ്ങൾ എന്നതിനേക്കാൾ സമൂഹത്തിന്റെ മൗലികമായ സ്വാതന്ത്ര്യവും വിശാലമായ സഹവർത്തിത്വവും അതിജീവനവും ഉൾകൊള്ളുന്ന വിഷയമായി കാണണം.

ആഗോള മുതലാളിത്ത ശക്തികൾ ഹിന്ദു - മുസ് ലിം സംഘർഷവും വിഭാഗീയതയും വളർത്താൻ സൂക്ഷ്മമായി പ്രവർത്തിക്കുന്നു. അതേസമയം, ഇപ്പോൾ അധികാരം കൈയാളാൻ ശക്തിയുള്ള ഹിന്ദുത്വ രാഷ്ട്രീയ അധികാരത്തോടും അവർ കൂട്ടുചേരും. ആഗോള മുതലാളിത്ത ശക്തികളുടെ കൊടിയ ചൂഷണത്തിന്റെ വിടർത്തിയ പത്തി ഹിന്ദുത്വ വർഗീയതയുടെ മാരക വിഷമാണ് വമിക്കുന്നത്. ചൂഷണത്തിനെതിരായ ജനങ്ങളുടെ ഐക്യത്തിന്റെ ശക്തിയെ ദുർബലപ്പെടുത്തി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള കരാറാണ് എല്ലാ വിഭാഗീയ ശക്തികളും ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യയെ വിഴുങ്ങുന്ന ആ കാടകൂള വിഷത്തെ നിർവീര്യമാക്കാൻ ആഗോള മുതലാളിത്ത ശക്തികളുടെ നഗ്നമായ ചൂഷണത്തിനെതിരേ ജനങ്ങളെ ഉണർത്തുകയും അണിനിരത്തുകയും ചെയ്യുമ്പോഴാണ് ജനങ്ങൾക്ക് സ്ഥായിയായ വിജയം കൈവരിക്കുവാൻ കഴിയുക. ഇന്ത്യയിലെ ജനങ്ങളിൽ വിശ്വാസം അർപ്പിച്ചുകൊണ്ടും വർഗീയ ചേരിതിരിവിനുള്ള പ്രകോപനങ്ങളിൽ വീണുപോകാതെയും ഐക്യ ബോധത്തെ ഊട്ടി ഉറപ്പിച്ചുമാണ് ന്യൂനപക്ഷങ്ങളും പ്രവർത്തിക്കേണ്ടത്. എന്നാൽ അതിനു കരുത്തുനേടുവാൻ കഴിയണമെങ്കിൽ ആദിവാസി, ദലിത് മറ്റു പിന്നോക്ക ഈ സമൂഹങ്ങളുടെ അജയ്യമായി ബലത്തിൽ ആ ഐക്യ ബോധത്തെ കെട്ടിപ്പടുക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago
No Image

കൊല്ലത്തും ഇടുക്കിയിലും കനത്ത മഴ; മലവെള്ളപ്പാച്ചിലിൽ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു, 10 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 months ago
No Image

ക്യു എസ് ഫൗണ്ടേഷന്റെ അറബ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2025 പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഭീകരാക്രമണത്തിൽ നടുങ്ങി തുർക്കി; വെടിവെപ്പിലും,സ്ഫോടനത്തിലും നിരവധിപേർ കൊല്ലപ്പട്ടു

International
  •  2 months ago