സ്‌കൂളിലെ പാചക തൊഴിലാളികള്‍ക്ക് വേതനം ലഭിക്കുന്നില്ലെന്ന്
താമരശേരി:സ്‌കൂള്‍ തുറന്ന് മൂന്ന് മാസമായിട്ടും താമരശേരി സബ് ജില്ലയിലെ സ്‌കൂളിലെ പാചക തൊഴിലാളികള്‍ക്ക് വേതനം ലഭിച്ചിലെന്ന് പരാതി. മറ്റ് സബ് ജില്ലകളിലെ പാചകതൊഴിലാളികള്‍ക്ക് ജൂണ്‍ മുതലുള്ള ശമ്പളം കൃത്യമായി ലഭിച്ചപ്പോള്‍ താമരശേരി സബ് ജില്ലയിലെ തൊഴിലാളികളാണ് തഴയപ്പെട്ടത്. ണ്ട ഓഫിസറുടെ അനാസ്ഥയാണ് വേതന വിതരണം തടസപ്പെടാന്‍ കാരണമെന്ന് തൊഴിലാളികള്‍ പറഞ്ഞു. തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടികളാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും ഓഗസ്റ്റ് 31 ന് മുന്‍പ് തൊഴിലാളികള്‍ക്ക് വേതനം ലഭികാനാവശ്യമായ നടപടികള്‍ സ്വീകരിച്ചിലെങ്കില്‍ സെപ്തബര്‍ അഞ്ചിന് എ.ഇ.ഒ ഓഫിസിലേക്ക് മാര്‍ച്ച് നടത്താന്‍ സ്‌കൂള്‍ പാചകതൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) താമരശേരി ഏരിയാ കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡന്റ് കെ. സെയ്തലവി അധ്യക്ഷനായി. സി.കെ ലീല, പി.കെ ജാനു, സി.കെ മൈഥിലി, സുമതി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."