HOME
DETAILS
MAL
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബ്ലാക്ക് ഫംഗസ് മരുന്നിന് ക്ഷാമം: 16 പേര് ചികിത്സയില്‍
backup
May 31 2021 | 08:05 AM
കോഴിക്കോട്; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബ്ലാക്ക് ഫംഗസ് മരുന്നിന് ക്ഷാമം. രോഗികള്‍ക്ക് നല്കുന്ന രണ്ട് മരുന്നുകളും തീര്‍ന്നു. രണ്ട് പേര് ഗുരുതരാവസ്ഥയില്‍ ഉള്‍പ്പടെ 16 പേരാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്.
അതേസമയം രണ്ട് ദിവസം മുമ്പ് തന്നെ മരുന്ന് സ്റ്റോക്ക് അവസാനിക്കാന്‍ പോകുകയാണെന്ന് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത് . എത്തിക്കാമെന്ന് മറുപടി ലഭിച്ചതല്ലാതെ ഇതുവരെയും മരുന്ന് ലഭ്യമാക്കിയിട്ടില്ലെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കുന്നു. ചുരുങ്ങിയത് 50 വയല്‍ മരുന്നെങ്കിലും അടിയന്തരമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."