പോക്സോ നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മിഷന്റെ പരാതി: ട്വിറ്ററിനെതിരെ കേസ്
ന്യൂഡല്‍ഹി: പോക്സോ നിയമം ലംഘിച്ചെന്നുള്ള ബാലാവകാശ കമ്മിഷന്റെ പരാതിയില്‍ ട്വിറ്ററിനെതിരെ ഡല്‍ഹി പൊലിസ് കേസെടുത്തു.അശ്ലീലവീഡിയോകളുടെ ലിങ്കുകള്‍ ട്വിറ്ററിലുണ്ടെന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ പരാതി.തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും പോക്സോ നിയമം ലംഘിച്ചെന്നുമുള്ള പരാതിയിലാണ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തത്.ട്വിറ്റര്‍ കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്നും ഉപയോഗിക്കുന്നതില്‍ നിന്ന് കുട്ടികളെ വിലക്കാന്‍ നിര്‍ദേശിക്കണമെന്നും ബാലാവകാശ കമ്മിഷന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ ഐ.ടി ഭേഭഗതി നിയമം പാലിക്കാന്‍ സമൂഹമാധ്യമങ്ങള്‍ ബാധ്യസ്ഥരാണെന്നും ഇതിനായി മൂന്ന് മാസം സമയവും കേന്ദ്രം നല്‍കിയിരുന്നു. മാര്‍ച്ച് 25നായിരുന്നു അവസാന ദിവസം. തുടര്‍ന്ന് മാര്‍ച്ച് 26ന് വാട്ട്സ് ആപ്പ്, ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ കേന്ദ്രത്തിന് മറുപടി നല്കി. എന്നാല്‍ ട്വിറ്റര്‍ മുഖം തിരിച്ച് നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ട്വിറ്ററിനെതിരായ നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."