ഒരു ഐസ്‌ക്രീം സ്റ്റിക്കിനേക്കാള്‍ ചെറുത്..നൂറുരൂപ നോട്ടിനോളം…കാണാം ലോകത്തിലെ ഏറ്റവും 'കുഞ്ഞനാ'യ പട്ടിക്കുട്ടിയെ
ഒരു ഐസ്‌ക്രീം സ്റ്റിക്കിനേക്കാള്‍ (പോപ്‌സിക്കിള്‍ സ്റ്റിക്ക്) ചെറുത്...ഒരു നൂറു രൂപേടെ അത്ര പോലുമില്ല ഈ കുഞ്ഞന്‍ പട്ടിക്കുട്ടിക്ക്. പേള്‍ എന്നാണ് പേര്. ചിഹുവാഹുവ ഇനത്തില്‍പ്പെട്ട ഇവള്‍ക്ക് 9.14 സെന്റിമീറ്റര്‍ മീളമാണുള്ളത്. ലോകത്തിലെ ഏറ്റവും ചെറിയ നായ എന്ന ബഹുമതിയുമായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ഈ കുഞ്ഞന്‍. ഒരു പോപ്‌സിക്കിള്‍ സ്റ്റിക്കിനെക്കാളും ചെറുതും ഒരു ഡോളര്‍ (ഏകദേശം 100 രൂപയുടെ വലിപ്പം)സമാന നീളവുമാണ് പേളിന്.
മിറക്കിള്‍ മില്ലി എന്ന നായയുടെ റെക്കോര്‍ഡ് തകര്‍ത്താണ് പേള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയത്. പേള്‍ ജനിക്കുമ്പോള്‍ 28 ഗ്രാം മാത്രമാണ് ഭാരം. ലോ ഷോ ദേയ് റെക്കോര്‍ഡ് എന്ന് ടിവി ഷോയിലാണ പേള്‍ ശ്രദ്ധിക്കപ്പെട്ടത്. പേളിന്റെ ഉടമസ്ഥയായ വനീസ സെംലര്‍ ഈസ്റ്റര്‍ മുട്ടയുടെ ആകൃതിയിലുള്ള ഇരിപ്പിടത്തില്‍ വെച്ചാണ് അവളെ വേദിയിലേയ്ക്ക് എത്തിച്ചത്.
പേളിന്റെ വ്യക്തിത്വത്തെയെയും സവിശേഷതയെയും കുറിച്ച് കുറിപ്പുകള്‍ വനീസ പങ്കുവച്ചിരുന്നു. ശാന്തസ്വഭവമുള്ള നായക്കുട്ടിയാണ് പേള്‍. എന്നാല്‍ ഭക്ഷമകാര്യത്തില്‍ ഇത്തിരി പത്രാസ് കൂടുതലാണ്. ചിക്കന്‍ സാല്‍മണ്‍ തുടങ്ങി 'മുന്തിയ' ഇനങ്ങളേ പിടിക്കൂ. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നായയോട് ഹലോ പറയൂ എന്നാണ് ഗിന്നസ് വേള്‍ഡ് റെക്കോഡ് ട്വിറ്ററില്‍ പോസ്റ്റ് പങ്കുവച്ചത്. ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ ക്രസ്റ്റില്‍ ക്രീക്ക് അനിമല്‍ ആശുപത്രിയില്‍ വച്ച് പേളിന്റെ ഉയരം മൂന്ന് തവണ അളന്നതായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ ബ്ലോഗില്‍ പറയുന്നത്.
നേരത്തെ റെക്കോര്‍ഡിനുടമയായിരുന്ന മിറക്കിള്‍ മില്ലിയുടെ 'ബന്ധു'വാണത്രെ പേള്‍. മില്ലിയുടെ സഹോദരിയുടെ മകളാണ് പേള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."