ഒടുവില്‍ ട്വിസ്റ്റ്: ബംഗാള്‍ ചീഫ് സെക്രട്ടറി വിരമിച്ചു,ഇനി മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്
കൊല്‍ക്കത്ത: ബംഗാളില്‍ അപ്രതീക്ഷിത നീക്കം. പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദിയോപാധ്യായ സര്‍വീസില്‍ നിന്നും വിരമിച്ചു. അദ്ദേഹം ഇനി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായി അടുത്ത മൂന്ന് വര്‍ഷം സേവനം അനുഷ്ഠിക്കും. മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഇക്കാര്യമറിയിച്ചത്. ചീഫ് സെക്രട്ടറിയെ ഡല്‍ഹിയിലേക്ക് അയക്കില്ലെന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മമതയുടെ നിര്‍ണായക പ്രഖ്യാപനം.
ബന്ദിയോപാധ്യായ ഇന്ന് വിരമിക്കാനിരിക്കെയാണ് നീക്കം. സർവീസ് കാലാവധി അവസാനിച്ച ചീഫ് സെക്രട്ടറിയുടെ സേവനം നിലവിലെ കൊവിഡ്, ചുഴലിക്കാറ്റ് സാഹചര്യങ്ങൾ പരിഗണിച്ച് മൂന്ന് മാസത്തേക്ക് കൂടി നീട്ടണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബംഗാളിൽ നടന്ന അവലോകന യോഗത്തിൽ നിന്ന് മമത മാറിനിന്നതോടെ കേന്ദ്രവും സർക്കാരും തമ്മിൽ പോര് മുറുക്കി. ഇതിന് പിന്നാലെ ചീഫ് സെക്രട്ടറിയെ കേന്ദ്ര സർവീസിലേക്ക് തിരിച്ച് വിളിക്കുകയായിരുന്നു.
ചീഫ് സെക്രട്ടറി കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന ഏകപക്ഷീയമായ നിർദേശത്തിൽ താൻ അമ്പരന്നുപോയെന്ന് മമത പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇത്രയും നിർണായകമായ സന്ദർഭത്തിൽ ബംഗാൾ സർക്കാറിന് ചീഫ് സെക്രട്ടറിയെ വിട്ടുതരാൻ കഴിയില്ല. പറഞ്ഞയക്കാൻ ഉദ്ദേശിക്കുന്നുമില്ല. നിയമപരമായി തന്നെയാണ് ബംഗാളിൽ അദ്ദേഹം തുടരുന്നത് എന്നും കത്തിൽ മമത തുറന്നടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."