യമൻ ചർച്ചകൾ പുരോഗമിക്കുന്നു: സഊദി ജയിലില്‍ കഴിയുന്ന 13 ഹൂതി തടവുകാരെ മോചിപ്പിച്ചു
മസ്കത്ത്: യമനിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ ചുവടുവെക്കുന്ന സഊദി അറേബ്യ, ഒമാൻ സംഘങ്ങളുടെ ചർച്ച മുന്നോട്ട് പോകുന്നതായി സൂചന. ചർച്ചയുടെ ഭാഗമായി സഊദി ജയിലില്‍ കഴിയുന്ന 13 ഹൂതി തടവുകാരെ സഊദി മോചിപ്പിച്ചു. മോചിതരായവര്‍ സനയിലെത്തിയതായി തടവുകാരെ കൈമാറുന്ന ചര്‍ച്ചക്ക് നേതൃത്വം വഹിക്കുന്ന ഹൂതി പ്രതിനിധി അബ്ദുല്‍ ഖാദര്‍ അല്‍ മുര്‍തസ പറഞ്ഞു. യമനിലെ സമാധാന ശ്രമങ്ങൾക്ക് കരുത്തുപകരാൻ മികച്ച ചുവടുവെപ്പാണ് ഈ ശ്രമമെന്നാണ് വിലയിരുത്തൽ.
ഇറാൻ പിന്തുണയുള്ള ഹൂതി വിമതരും സഊദി അറേബ്യയും തമ്മിലുള്ള പുതിയ ഉടമ്പടി ചർച്ച ചെയ്യാൻ ഒമാനി മധ്യസ്ഥ സംഘം കഴിഞ്ഞ ദിവസം യമന്റെ തലസ്ഥാനമായ സനയിലെത്തി ചർച്ച നടത്തിയിരുന്നു. സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ മേധാവി മഹ്ദി അല്‍ മഷാത്തുമായാണ് ചര്‍ച്ച നടത്തിയത്.
സഊദി ആക്രമണം അവസാനിപ്പിക്കുക, ഉപരോധം പൂർണമായി പിൻവലിക്കുക, എണ്ണ, വാതകം എന്നിവയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് എല്ലാ സിവിൽ സർവിസ് ജീവനക്കാരുടെയും ശമ്പളം നൽകുക, യമനിൽനിന്ന് അധിനിവേശ സേനയുടെ വിടവാങ്ങൽ, നഷ്ടപരിഹാരം, പുനർനിർമാണം തുടങ്ങിയ ആവശ്യങ്ങളാണ് ഹൂതികൾ മുന്നോട്ട് വെക്കുന്നതെന്നാണ് ഹൂതികളുടെ നിയന്ത്രണത്തിലുള്ള സബ ന്യൂസ് ഏജൻസി പുറത്തുവിടുന്ന വിവരങ്ങൾ.
പശ്ചിമേഷ്യയിൽ സഹകരണത്തിന്റെ പുതിയ പാത തുറന്ന് ഇറാനും സഊദിയും ഉടമ്പടിയിലെത്തിയത് യമനിലെ സമാധാന ശ്രമങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്നാണ് വിലയിരുത്തൽ.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."