സമാധാനശ്രമങ്ങളില്‍ നിന്ന് പഞ്ചായത്ത് ഒളിച്ചോടുന്നു: യൂത്ത്‌ലീഗ്
വടകര: തിരുവള്ളൂര്‍ ടൗണിലും പരിസരങ്ങളിലും രാഷ്ട്രീയ സംഘട്ടനങ്ങളും തീവയ്പ്പും ബോംബേറും ഉള്‍പ്പെടെ നടന്നിട്ടും സമാധാനശ്രമങ്ങള്‍ക്കു മുന്‍കൈയെടുക്കേണ്ട പഞ്ചായത്ത് ഭരണകൂടം ഇരുട്ടില്‍ തപ്പുകയാണെന്ന് പഞ്ചായത്ത് യൂത്ത്‌ലീഗ് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ കാലങ്ങളിലെല്ലാം സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ സര്‍വകക്ഷി യോഗം വിളിച്ചു സമാധാന ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ നാദാപുരം പ്രശ്‌നത്തെ തുടര്‍ന്ന് കലക്ടര്‍ വിളിച്ചുചേര്‍ത്ത സമാധാന യോഗത്തില്‍ പഞ്ചായത്തുതലങ്ങളില്‍ സമാധാനയോഗങ്ങള്‍ വിളിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നിട്ടും ഇതുവരെ അതിന് അധികാരികള്‍ തുനിഞ്ഞിട്ടില്ല. പഞ്ചായത്ത് പ്രസിഡന്റിന്റെ ഈ അനങ്ങാപാറനയം പ്രതിഷേധാര്‍ഹമാണെന്നും യോഗം കുറ്റപ്പെടുത്തി.
റഫീഖ് മലയില്‍ ഉദ്ഘാടനം ചെയ്തു. നൗഫല്‍ സി അധ്യക്ഷനായി. എഫ്.എം മുനീര്‍, ഷജീര്‍ കോട്ടപ്പള്ളി, തന്‍വീര്‍ കെ.വി, കെ.ടി നവാസ്, കെ.കെ ഷെരീഫ്, എ.സി ജബ്ബാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."