താമസസ്ഥലങ്ങൾ വാണിജ്യ സ്ഥലങ്ങളാക്കി പ്രവാസികൾ; പരിശോധനയിൽ നിരവധിപേർ പിടിയിൽ
മസ്‍കത്ത്: താമസ സ്ഥലങ്ങളിൽ പ്രവാസികൾ വാണിജ്യ പ്രവർത്തനങ്ങൾ നടത്തുന്നത് തടയാൻ ഒമാനിൽ പരിശോധന. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. തൊഴില്‍ മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് പരിശോധന നടത്തിയത്. നിയമം ലംഘിച്ച് ജോലി ചെയ്യുന്നുവെന്ന് കണ്ടെത്തിയ പ്രവാസികളെ പിടികൂടിയിട്ടുണ്ട്.
നിസ്‍വയിലെ നിരവധി വീടുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംയുക്ത പരിശോധക സംഘമെത്തിയിരുന്നു. പ്രവാസികള്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച്, താമസ സ്ഥലങ്ങളിലിരുന്ന് ലൈസന്‍സില്ലാതെ വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് പരിശോധിക്കാനായിരുന്നു കഴിഞ്ഞ ദിവസം നടന്ന നടപടികള്‍.
അതേസമയം, പിടികൂടിയവർക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ ലേബര്‍ ഡയറക്ടറേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് പുറമെ അല്‍ ദാഖിലിയ മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പരിശോധകാ സംഘങ്ങളില്‍ ഉണ്ടായിരുന്നു.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."