HOME
DETAILS

സ്‌കോളര്‍ഷിപ്പിലും പ്രചരിക്കുന്നത് കള്ളക്കഥകള്‍

  
backup
May 31 2021 | 22:05 PM

541-35131023


കോഴിക്കോട്: കേരളത്തില്‍ മുസ്‌ലിം ന്യൂനപക്ഷം അനര്‍ഹമായി ആനുകൂല്യങ്ങള്‍ പറ്റുന്നു എന്നതിന് ഉദാഹരണമായി തല്‍പ്പര കക്ഷികള്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത് മുസ്‌ലിം ന്യൂനപക്ഷ വിദ്യാര്‍ഥിനികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്‌കോളര്‍ഷിപ്പ് ആണ്.


എന്നാല്‍ കേരളത്തില്‍ മുന്നോക്ക വിഭാഗത്തിന് ലഭിക്കുന്ന സ്‌കോളര്‍ഷിപ്പുകളുടെ തുക ഇതിലും കൂടുതലാണെന്ന് കണക്കുകളില്‍നിന്ന് വ്യക്തമാവും.


സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രകാരം ഡിഗ്രി, പിജി കോഴ്‌സുകള്‍ക്ക് ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് വാര്‍ഷിക സ്‌കോളര്‍ഷിപ്പായി യഥാക്രമം 5000, 6000ഉം പി.ജി പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്ക് 7000 ഉം ആണ് ലഭിക്കുന്നത്. എന്നാല്‍ സംസ്ഥാന മുന്നോക്ക വികസന കോര്‍പറേഷന്‍ വഴി ഡിഗ്രി, പിജി കോഴ്‌സുകള്‍ക്ക് 6000, 7000 രൂപയും പി.ജി പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്ക് 16,000 രൂപയുമാണ് നല്‍കുന്നത്. മാത്രമല്ല മുന്നോക്ക വിഭാഗത്തിന് ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പഠിക്കുന്നതിന് 50,000 രൂപയും എം.ഫിലിനും പി.എച്ച്.ഡിക്കും 25,000 രൂപയും അനുവദിക്കുന്നുണ്ട്. ഈ വിഭാഗത്തില്‍ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ഒരു തരത്തിലുമുള്ള ആനുകൂല്യവും ലഭിക്കുന്നില്ലെന്നതും കുപ്രചാരണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നതിന് തെളിവാണ്.


മൈനോരിറ്റി കോച്ചിങ് സെന്ററുകളിലും സ്ഥിതി വ്യത്യസ്ഥമല്ല. പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗരംഗത്തെ മുസ്‌ലിം പ്രാതിനിധ്യ കുറവ് പരിഹരിക്കുന്നതിനായി അഭ്യസ്ഥ വിദ്യരും തൊഴില്‍ രഹിതരുമായ മുസ്‌ലിംയുവതീ യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നതിനാണ് കോച്ചിങ് സെന്റര്‍ ഫോര്‍ മുസ്‌ലിം യൂത്ത് ആരംഭിച്ചത്.
ഈ കേന്ദ്രങ്ങളില്‍ മറ്റ് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു കൂടി പ്രവേശനം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നതോടെ ഇവിടെയും 20 ശതമാനം മറ്റ് സമുദായങ്ങള്‍ക്കുനല്‍കുകയായിരുന്നു.


മുസ്‌ലിം ഉദ്യോഗാര്‍ഥികള്‍ക്ക് അവസരനഷ്ടം വരാത്ത രീതിയില്‍ 10 മുതല്‍ 20 ശതമാനം എന്നായിരുന്നു ഉത്തരവ്. ഇതിന് അര്‍ഥം 100 ശതമാനത്തിനു പുറമെ 20 ശതാനം മറ്റു വിഭാഗത്തിന് എന്നാണ്. എന്നാല്‍ ഈ കേന്ദ്രങ്ങളില്‍ 80: 20 അനുപാതത്തില്‍ പോലും മുസ്‌ലിംകള്‍ക്ക് സീറ്റ് ലഭിക്കുന്നില്ലെന്നാണ് മനസ്സിലാക്കാന്‍ കഴിയുക. തൊടുപുഴ,വയനാട് സെന്ററുകളില്‍ 2019ലെ പ്രവേശനത്തിന്റെ കണക്ക് പരിശോധിച്ചാല്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ 80 ശതമാനം വരില്ല.
ആവര്‍ഷം തൊടുപുഴയില്‍ 380 വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയപ്പോള്‍ അതില്‍ 145ഉം മറ്റ് പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ളവരാണ്.


വയനാട്ടില്‍ 625 കുട്ടികള്‍ പ്രവേശനം നേടിയപ്പോള്‍ 245 ഉം മറ്റ് പിന്നോക്ക വിഭാഗത്തില്‍ നിന്നാണ്. ഇതില്‍ മുസ്‌ലിം പ്രാതിനിധ്യം 380 മാത്രമാണ്. വസ്തുത ഇതായിരിക്കെ സര്‍ക്കാര്‍ മുസ്‌ലിം സമുദായത്തിന് വാരിക്കോരി നല്‍കുന്നു എന്ന കുപ്രചാരണം സാമുദായിക സ്പര്‍ധ വളര്‍ത്തുന്നതിന് മാത്രമേ ഉപകരിക്കൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago