നടപ്പാത സ്ലാബിട്ടു മൂടിയില്ല; ആയഞ്ചേരിയില്‍ കാല്‍നട യാത്ര ദുഷ്‌കരം
ആയഞ്ചേരി: ടൗണ്‍ നവീകരണത്തിന്റെ ഭാഗമായി നിര്‍മിച്ച നടപ്പാതയില്‍ സ്ലാബിടല്‍ പൂര്‍ത്തിയാകാത്തതു കാല്‍നട യാത്രക്കാരെ വലക്കുന്നു. തിരക്കേറിയ മെയിന്‍ റോഡില്‍ എസ്.ബി.ടി ബില്‍ഡിങ്ങിന് എതിര്‍വശത്തുള്ള ട്രാന്‍സ്‌ഫോമറിനു പിന്നിലായി സ്ലാബിടാത്തതാണു യാത്രക്കാര്‍ക്കു ദുരതമാകുന്നത്.
ടൗണ്‍ നവീകരണത്തിന്റെ ഭാഗമായി മെയിന്‍ റോഡില്‍ എന്‍.കെ ആശുപത്രി മുതല്‍ വില്ലേജ് ഓഫിസ് പരിസരം വരെ റോഡിനിരുവശത്തും ഓവുചാലും അതിനു ചേര്‍ന്നു സുരക്ഷാ വേലിയും സ്ഥാപിച്ചിട്ടുണ്ടെങ്കിലും സ്ലാബിടല്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഇതുവഴിയുള്ള കാല്‍നട ദുസഹമാണ്. സ്ലാബുകളിട്ട സ്ഥലങ്ങളില്‍ ജോയിന്റുകള്‍ അടക്കാത്തതിനാല്‍ അപകടം പതിയിരിക്കുന്നുമുണ്ട്.
കൂടാതെ ഇരുചക്ര വാഹന റിപ്പയര്‍ ഷോപ്പുകളിലെത്തുന്ന വാഹനങ്ങള്‍ നടപ്പാതയില്‍ നിര്‍ത്തിയിടുന്നതും കാല്‍നട യാത്രക്കാര്‍ക്കു പ്രയാസം സൃഷ്ടിക്കുന്നു. സ്ലാബില്‍ നിന്നു വാഹന റിപ്പയര്‍ നടക്കുന്നതായും കാല്‍നട യാത്രക്കാര്‍ക്കു പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."