HOME
DETAILS
MAL
സംപ്രേഷണ വിലക്ക്: കാരണം മീഡിയവണിനെ അറിയിക്കേണ്ടതില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍
backup
June 01 2022 | 15:06 PM
ന്യുഡല്‍ഹി: സംപ്രേഷണ വിലക്കിന്റെ കാരണം മീഡിയവണിനെ അറിയിക്കേണ്ടതില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.സത്യവാങ്മൂലത്തില്‍ ആവര്‍ത്തിക്കുന്നത് ഹൈക്കോടതിയിലും സുപ്രിംകോടതിയിലും ഉന്നയിച്ച വാദങ്ങളാണ്.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടാണ് ലൈസന്‍സ് പുതുക്കി നല്‍കാതിരുന്നതെന്ന് കേന്ദ്രം അറിയിച്ചു. ദേശസുരക്ഷയുമായി ബന്ധപ്പെട്ടായതിനാല്‍ വിവരങ്ങള്‍ മീഡിയവണിനെ അറിയിക്കേണ്ടതില്ലെന്നും ദേശസുരക്ഷാ വിവരങ്ങള്‍ മറച്ചുവെക്കാന്‍ ഇന്ത്യന്‍ തെളിവ് നിയമ പ്രകാരം സര്‍ക്കാരിന് പ്രത്യേക അവകാശമുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."