HOME
DETAILS

ഒരേ വാക്‌സിന്‍ രണ്ടുവിലയ്ക്ക് വില്‍ക്കുന്നതിനെതിരേ സുപ്രിംകോടതി

  
backup
May 31, 2021 | 11:05 PM

651315530


വാക്‌സിന്‍ നയത്തെയും ചോദ്യംചെയ്ത് ബെഞ്ച്
ന്യൂഡല്‍ഹി: ഒരേ വാക്‌സിന് സംസ്ഥാനങ്ങളില്‍നിന്ന് കൂടിയ വില ഈടാക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി. കേന്ദ്രവും സംസ്ഥാനങ്ങളും നികുതിദായകരുടെ പണമാണ് വാക്‌സിന്‍ വാങ്ങാനായി ചെലവഴിക്കുന്നത്. വ്യത്യസ്ത വില ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എല്‍. നാഗേശ്വര റാവു, എസ്. രവീന്ദ്രഭട്ട് എന്നിവരടങ്ങിയ ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു. ഒരേ വിലയ്ക്ക് വാക്‌സിന്‍ നല്‍കണമെന്ന് നിരീക്ഷിച്ച കോടതി ഇതുസംബന്ധിച്ച് ഉത്തരവൊന്നും പുറപ്പെടുവിച്ചില്ല.


വാക്‌സിന്‍ വില നിര്‍ണയിക്കാനുളള അധികാരം കേന്ദ്രം എന്തു കൊണ്ട് വാക്‌സിന്‍ നിര്‍മാണ കമ്പനികള്‍ക്ക് വിട്ടു. 45 വയസ്സിന് മുകളിലുളളവര്‍ക്ക് സൗജന്യമായി നല്‍കുമ്പോള്‍ 18നും 44 നും ഇടയിലുള്ളവര്‍ പണം കൊടുത്തുവാങ്ങണം. ഇതില്‍ വിവേചനമുണ്ട്. വാക്‌സിന്‍ നയത്തില്‍ പറയുന്നത് സംസ്ഥാനങ്ങള്‍ക്ക് 50 ശതമാനം വാക്‌സിന്‍ നിര്‍മാതാക്കളില്‍നിന്ന് ലഭ്യമാകുമെന്നാണ്. ബാക്കിയുളളത് സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കണം. എന്താണ് ഇതിന്റെ അടിസ്ഥാനമെന്നും കോടതി ചോദിച്ചു. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ആശങ്കകളും പരിഹരിച്ച് പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ രണ്ടാഴ്ചത്തെ സമയം കോടതി കേന്ദ്രത്തിന് അനുവദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്‌ഐടി വിപുലീകരിക്കാൻ എഡിജിപിക്ക് അധികാരം; അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി 

Kerala
  •  10 days ago
No Image

അബൂദബി വാഹനാപകടം; ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു

uae
  •  10 days ago
No Image

സഊദിയിലേക്കുള്ള വിസിറ്റിംഗ് വിസകളുടെ കാലാവധി 30 ദിവസമാക്കി കുറച്ചു

Saudi-arabia
  •  10 days ago
No Image

ഷാർജയിൽ ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കാൻ അവസരം; സമയപരിധി ജനുവരി 10-ന് അവസാനിക്കും

uae
  •  10 days ago
No Image

സമസ്തക്ക് ജനമനസ്സുകളിൽ വലിയ അംഗീകാരം'; സന്ദേശ യാത്രയുടെ വിജയം ഇതിന് തെളിവെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  10 days ago
No Image

ആറ്റിങ്ങലിൽ സ്കൂൾ കെട്ടിടത്തിൽ നിന്നും വീണ് വിദ്യാർത്ഥിനിക്ക് പരുക്ക്

Kerala
  •  10 days ago
No Image

'അറസ്റ്റ് ചെയ്യാനാണെങ്കിൽ ചെയ്യട്ടെ'; പുനർജനി കേസിൽ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്ത് വി.ഡി. സതീശൻ

Kerala
  •  10 days ago
No Image

യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ വീടിന് നേരെ ആക്രമണം; ഒരാൾ കസ്റ്റഡിയിൽ

crime
  •  10 days ago
No Image

റൊണാൾഡോ ലോകകപ്പ് നേടില്ല, കിരീമുയർത്തുക ആ നാല് ടീമുകളിലൊന്നായിരിക്കും: മുൻ താരം

Football
  •  10 days ago
No Image

മെഡിക്കൽ കോളേജ് ലിഫ്റ്റിൽ കുടുങ്ങിയത് രണ്ട് ദിവസം; രോഗിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  10 days ago