മദ്യപാനത്തിനിടെ പാട്ടിനെച്ചൊല്ലി തര്‍ക്കം, മണിച്ചനെ കൊലപ്പെടുത്തിയത് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്
തിരുവനന്തപുരം: വഴയിലയില്‍ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി മണിച്ചന് എന്ന വിഷ്ണുവിനെ കൊലപ്പെടുത്തിയത് ചുറ്റികയ്ക്ക് അടിച്ച്. മദ്യപാനത്തിനിടെ പാടിയ പാട്ടിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചത്.
സംഭവുമായി ബന്ധപ്പെട്ട് പ്രതികളായ ദീപക് ലാല്‍, അരുണ്‍ ജി.രാജീവ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വട്ടിയൂര്‍ക്കാവിന് സമീപത്തുള്ള മലമുകള്‍ എന്ന പ്രദേശത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ അരുവിക്കര പൊലിസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്.
ബുധനാഴ്ച രാത്രി 9:30 നാണ് തര്‍ക്കമുണ്ടായത്. കൊല്ലപ്പെട്ട മണിച്ചന് ഒപ്പം മദ്യപിക്കുകയായിരുന്നു ഹരികുമാറും അരുണും ദീപക്കും. മദ്യപാനത്തിനിടെ പാട്ടുപാടിയത് മണിച്ചന് ഇഷ്ടമായില്ല. തുടര്‍ന്ന് വാക്കേറ്റമായി. പ്രതികളെ ആറുമാസം മുന്‍പ് മണിച്ചന് മര്‍ദിച്ചിരുന്നു. ഇതിന്റെയെല്ലാം വാശിയില്‍ അടിപിടിയുണ്ടാകുകയും കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. ഇതിന് ശേഷം പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പൊലി് എത്തിയാണ് പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ മണിച്ചന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഹരികുമാര്‍ ചികിത്സയില്‍ തുടരുകയാണ്.
റൂറല്‍ എസ്പി സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഗുണ്ടാപകയല്ല കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. വിഷ്ണുരൂപിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."