സ്റ്റേഷനറി കടകള്‍ തുറക്കരുത്; ചെരുപ്പ് വാങ്ങാന്‍ കല്യാണക്കത്ത് വേണം
തിരുവനന്തപുരം: വ്യാവസായിക സ്ഥാപനങ്ങള്‍ക്കും ഉല്‍പാദന കേന്ദ്രങ്ങള്‍ക്കും മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ളതെന്നും സേവന മേഖലയ്ക്ക് ബാധകമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
പരിശീലനത്തില്‍ പങ്കെടുക്കുന്ന പൊലിസ് ട്രെയിനികള്‍, സാമൂഹ്യസന്നദ്ധ സേന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍, ഐ.എം.ഡിയുടെ ഫീല്‍ഡ് സ്റ്റാഫ്, കൊച്ചി മെട്രോയിലെ ഫീല്‍ഡ് സ്റ്റാഫ്, കൊച്ചി വാട്ടര്‍ മെട്രോ ഫീല്‍ഡ് സ്റ്റാഫ് എന്നിവരെ വാക്‌സിനേഷന്‍ മുന്നണി തൊഴിലാളികളായി പരിഗണിക്കും.തുണിത്തരങ്ങള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍ എന്നിവയുടെ കടകളില്‍ വിവാഹക്ഷണക്കത്തുകള്‍ കാണിച്ചാല്‍ മാത്രമേ പൊതുജനങ്ങള്‍ക്ക് പ്രവേശനാ നുവാദമുള്ളൂ.
സ്റ്റേഷനറി ഇനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അ നുവാദമില്ല. മറ്റെല്ലാ വ്യക്തികള്‍ക്കും ഉല്‍പന്നങ്ങളുടെ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ.പഠനാവശ്യങ്ങള്‍ക്കും തൊഴിലിനുമായി വിദേശത്തു പോകുന്നവര്‍ക്ക് നല്‍കിയ വാക്‌സിനേഷന്‍ ഇളവുകള്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കും നല്‍കും.
നാല്‍പതു വയസിനു മുകളിലുള്ളവര്‍ക്ക് എസ്.എം.എസ് അയയ്ക്കുന്ന മുറയ്ക്ക് വാക്‌സിന്‍ നല്‍കും.
ആദിവാസി വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നോക്കാതെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."