ശ്രീലങ്ക: ഡീസലിന് 12 മണിക്കൂർ വരിനിന്ന് വനിതാ ഓട്ടോ ഡ്രൈവർ
കൊളംബോ
ശ്രീലങ്കയിലെ ഇന്ധനക്ഷാമത്തിന്റെ ആഴം വ്യക്തമാക്കി വനിത ഓട്ടോ ഡ്രൈവറുടെ അനുഭവം. 42 കാരിയായ ഓട്ടോ ഡ്രൈവർ ലസന്ത ദീപ്തി 12 മണിക്കൂർ സമയമാണ് ഓട്ടോയിൽ ഇന്ധനം നിറയ്ക്കാൻ കാത്തുനിന്നത്. മഞ്ഞ ഷർട്ട് ധരിച്ച് നീണ്ടവരിയിൽ ദീപ്തി ഓട്ടോയുമായി നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
അരലക്ഷം ശ്രീലങ്കൻ രൂപ (പതിനായിരം ഇന്ത്യൻ രൂപ)യാണ് ശരാശരി ദീപ്തിയുടെ മാസവരുമാനം. രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടായതോടെ ഓട്ടോ ഓടിക്കാനുള്ള ഇന്ധനത്തിനായി നെട്ടോട്ടമോടുകയാണ് ദീപ്തി.
ഇവർ മാത്രമല്ല, ദ്വീപ് രാഷ്ട്രത്തിലെ മിക്ക ടാക്‌സി, ബസ് ജീവനക്കാരുടെ അവസ്ഥയും ഇങ്ങനെ തന്നെ. ഇന്ധനം ലഭിക്കാനായി മണിക്കൂറുകൾ മാറ്റിവയ്‌ക്കേണ്ടിവരുന്നത് അവരുടെ ജോലിസമയത്തെ ബാധിക്കുന്നുണ്ട്. അതേസമയം, രാജ്യത്ത് തുടരുന്ന ഇന്ധനക്ഷാമത്തിന്റെയും സാമ്പത്തികപ്രതിസന്ധിയുടെയും ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ജനകീയ പ്രക്ഷോഭം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."