HOME
DETAILS
MAL
ലക്ഷദ്വീപില്‍ നിന്ന് രോഗികളെ വ്യോമമാര്‍ഗം കൊച്ചിയിലേക്ക് കൊണ്ടുവരുന്നതിന് മാര്‍ഗരേഖ തയ്യാറാക്കാന്‍ നിര്‍ദ്ദേശം
backup
June 01 2021 | 07:06 AM
തിരുവനന്തപുരം: ലക്ഷദ്വീപില്‍ നിന്ന് രോഗികളെ കൊച്ചിയിലെത്തിക്കുന്നതിന് മാര്‍ഗരേഖ തയ്യാറാക്കണമെന്ന് ഹൈക്കോടതി. നിലവിലെ ചട്ടങ്ങളില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ഭേദഗതി വരുത്തിയത് ചോദ്യം ചെയ്തുളള ഹരജിയിലാണ് നടപടി.
മറ്റു ദ്വീപുകളില്‍ നിന്ന് കവരത്തിയിലേക്ക് രോഗികളെ ഹെലികോപ്ടര്‍ മാര്‍ഗം കൊണ്ടുവരുന്നതിനും മാര്‍ഗരേഖ തയ്യാറാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഭരണകൂടത്തിന് പത്തുദിവസം സമയം ഹൈക്കോടതി അനുവദിച്ചു.
ലക്ഷദ്വീപില്‍ നിന്ന് ഹെലികോപ്ടര്‍ മാര്‍ഗം ചികില്‍സക്കായി രോഗികളെ കൊച്ചിയിലേക്ക് എത്തിക്കുന്നതിനുളള വ്യവസ്ഥകൡ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് അടുത്തിടെ മാറ്റങ്ങള്‍ വരുത്തിയിരുന്നു. എന്നാല്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ ചികിത്സയ്ക്ക് കാലതാമസമുണ്ടാക്കുന്നുവെന്ന് ആരോപിച്ചുള്ള പൊതുതാല്പര്യ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."