മഴയെ ചെറുക്കാൻ മക്കയിലും മദീനയിലും മുന്നൊരുക്കങ്ങൾ പൂർത്തിയായി
റിയാദ്: കനത്ത മഴ സാധ്യത നിലനിൽക്കുന്ന മക്കയിലും മദീനയിലും മഴയെ ചെറുക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി. സഊദി ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. റമദാൻ അവസാന പത്തിലേക്ക് കടന്നതോടെ വൻ മക്കയിലും മദീനയിലും തിരക്ക് വർധിക്കുന്ന സാഹചര്യത്തിലാണ് മുന്നൊരുക്കം നടത്തിയത്.
സഊദിയുടെ വിവിധ ഭാഗങ്ങളിൽ വരുന്ന പത്ത് ദിനങ്ങളിലും പൊടിക്കാറ്റ്, മഴ എന്നിവയുൾപ്പെടെ കാലാവസ്ഥാ മാറ്റത്തിന് സാധ്യതയുണ്ട് എന്നാണ് സഊദി ദേശീയ കാലാവസ്ഥാ കേന്ദ്രം നൽകിയ മുന്നറിയിപ്പ്. മക്കയിലും മദീനയിലും വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായും ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഉംറക്കും തീർത്ഥാടനത്തിനുമായി എത്തുന്ന വിശ്വാസികൾക്ക് പ്രയാസം സൃഷ്ടിക്കാതിരിക്കാനാണ് മുൻകരുതൽ നപടികൾ സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. റമദാൻ അവസാന പത്തിലേക്ക് കടന്നതോടെ മസ്ജിദുൽ ഹറമിലും പ്രവാചക പള്ളിയിലും തിരക്ക് ഉയരും.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."