HOME
DETAILS
MAL
സഹകരണ രംഗത്ത് ചര്‍ച്ച ചെയ്യാതെ കേരള ബാങ്ക് തുടങ്ങരുത്: മുല്ലപ്പള്ളി
backup
August 21 2016 | 21:08 PM
മേപ്പയ്യൂര്‍: സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരുമായി ആലോചിച്ചു മാത്രമേ സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച കേരള ബാങ്ക് ആരംഭിക്കാന്‍ പാടുള്ളൂവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് എം.പി പറഞ്ഞു. മേപ്പയ്യൂര്‍ കോ-ഓപറേറ്റിവ് അര്‍ബന്‍ സൊസൈറ്റി നവീകരിച്ച കെട്ടിടം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൊസൈറ്റി പ്രസിഡന്റ് കെ.വി ദിവാകരന് മാസ്റ്റര്‍ അധ്യക്ഷനായി.
പഞ്ചായത്ത് പ്രസിഡന്റ് പി.കെ റീന മുതിര്‍ന്ന സഹകാരി കാരയാട് കുഞ്ഞികൃഷ്ണന് നായരെ പൊന്നാട അണിയിച്ച് ആദരിച്ചു. പി. സദാനന്ദന് ലോക്കര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷര്‍മിന കോമത്ത്, ഭാസ്കരന് കൊഴുക്കല്ലൂര്‍, യൂസഫ് കോറോത്ത്, ഇ.കെ മുഹമ്മദ് ബഷീര്‍, പഞ്ചായത്തംഗം ഇ. കുഞ്ഞിക്കണ്ണന് സംസാരിച്ചു. ടി. സജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."