HOME
DETAILS
MAL
മഞ്ചേരി മെഡിക്കൽ കോളജിൽ വെറുതെ കിടക്കുന്നത് 300 കിടക്കകൾ, ജോലിയില്ലാതെ 200 ഡോക്ടർമാർ, കൊവിഡ് ഇതര ചികിത്സയ്ക്ക് എന്താണ് തടസം..?
backup
June 01 2021 | 09:06 AM
മഞ്ചേരി: കൊവിഡ് ഇതര ചികിത്സ നിർത്തിവെച്ച് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി പ്രത്യേക കൊവിഡ് ചികിത്സാ കേന്ദ്രമാക്കിയതോടെ ജില്ലയിൽ ആരോഗ്യ മേഖലയിലെ സംവിധാനങ്ങൾ രോഗികൾക്ക് പ്രയോജനപ്പെടാതെ കിടക്കുന്നു. നിലവിൽ ആശുപത്രിയിലെ 300 കിടക്കകൾ ഉപയോഗിക്കുന്നില്ല. ഇതിന് പുറമെ 200 ഓളം ഡോക്ടർമാരും ജോലി ഇല്ലാതെ ഒഴിഞ്ഞിരിക്കുകയാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ജില്ലയിൽ വിദഗ്ധ ചികിത്സ ആവശ്യമുള്ളവരും നൂറു കണക്കിന് ഗർഭിണികളും വൻ തുക നൽകി സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട സ്ഥിതിയാണ്. മറ്റു രോഗികൾക്ക് സൗകര്യം ഒരുക്കാതെയാ ണ് മെഡിക്കൽ കോളജ് കൊവിഡ് ചികിത്സാ കേന്ദ്രമാക്കിയത്.
എന്നാൽ കൊവിഡിന് വേണ്ടി ഒരുക്കിയ കിടക്കകളിൽ പകുതിയോളം വെറുതെ കിടക്കുമ്പോഴും കൊവിഡ് ഇതര ചികിത്സ തുടങ്ങാൻ നടപടിയില്ല. ആശുപത്രിയിലെ ചികിത്സാ വിഭാഗങ്ങൾ മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിക്കുക പോലും ചെയ്യാതെയാണ് കൊവിഡ് ചികിത്സക് കുള്ള സൗകര്യം മാത്രമാക്കിയത്. ഇതോടെ വിവിധ വിഭാഗങ്ങളിലുള്ള സ്പെഷലിസ്റ്റുകളായ ഡോക്ടർമാർക്ക് ജോലി ഇല്ലാതായി. ഇവർക്ക് കൊവിഡ് വിഭാഗത്തിലും ജോലിയില്ല.
പല ഡോക്ടർമാരും പേരിന് മാത്രം ആശുപത്രിയിൽ വന്നു പോകുകയാണ്. മെഡിക്കൽ കോളജിലെ പകുതിയിലേറെ സംവിധാനങ്ങളും ഡോക്ടർമാരും വെറുതെ നിൽക്കുമ്പോഴും ജില്ലയിലെ കൊവിഡ് ഇതര രോഗികൾക് ക് സൗജന്യ ചികിത്സ നിഷേധിക്കപ്പെടുകയാണ്. കൊവിഡിന് പുറമെ കാൻസർ ചികിത്സാ വിഭാഗം മാത്രമാണ് മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്നത്. ബാക്കിയുള്ള വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം മെഡിക്കൽ കോളജിലൊ മറ്റു ഏതെങ്കിലും ആരോഗ്യ കേന്ദ്രങ്ങളിലൊ ലഭ്യമാക്കാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
കൊവിഡ് വ്യാപനത്തിൻ്റെ പേരിൽ ജില്ലയിലെ പ്രധാന ആശുപത്രിയെ വീണ്ടും കൊവിഡ് ചികിത്സക്ക് മാ ത്രമുള്ള കേന്ദ്രമാക്കി മാറ്റുമ്പോൾ മറ്റു രോഗികളുടെ ചികിത്സ സംബന്ധിച്ച് കൂടുതൽ ക്രമീകരണങ്ങൾ ഒന്നും ഉണ്ടായില്ല. കൊവിഡിന് വേണ്ടി ഒരുക്കിയ സൗകര്യങ്ങൾ പൂർണമായി ഉപയോഗിക്കാൻ സാധിച്ചതുമില്ല. കിടക്കളും ഡോക്ടർമാരും ഒഴിഞ്ഞ് നിൽക്കുമ്പോഴും ഗൈനക്കോളജി, കാർഡിയോളജി, ശസ്ത്രക്രിയ, മെഡിസിൻ, പീഡിയാട്രിക് വിഭാഗങ്ങളിലെ വിദഗ്ധ ചികിത്സ തുടങ്ങിയവയും മുടങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."