സമരങ്ങള്‍ തുടരട്ടെ
നാം ഇന്നനുഭവിക്കുന്ന ജീവിത നിലവാരങ്ങള്‍ എല്ലാം തന്നെ അവകാശങ്ങള്‍ക്ക് വേണ്ടി കാല കാലങ്ങളായി നിഷേധിക്കപ്പെട്ടവരുടെ നൈരന്തര്യ പോരാട്ടങ്ങയിലൂടുയുള്ള നേടിയെടുപ്പുകളാണ് .പ്രകൃതി ഒരുക്കിയ വിഭവങ്ങല്‍ സ്വരൂപിക്കുന്നതില്‍ ശക്തിയുടെയോ,കുതന്ത്രങ്ങളുടെയോ കാരണങ്ങളാല്‍ ചിലര്‍ ഉടമസ്ഥരാകുകയും ചിലര്‍ക്ക് നിഷേധിക്കപ്പെടുകയും അപ്രാപ്യമായിത്തീരുകയും ചെയ്തു. കാല പ്രവാഹത്തില്‍ വിഭവങ്ങള്‍ ചില വന്‍ ശക്തികളിലേക്കു സമാഹരിക്കപ്പെടുന്നതും , ഒരു വിഭാഗം ചൂഷണത്തിനു വിധേയരാകുന്ന അവസ്ഥയിലേക്ക് വന്നു പതിച്ചു .
ചരിത്രത്തില്‍ അതില്‍ നിന്നുമുള്ള മോചനത്തിനുള്ള അനേകായിരം ശ്രമങ്ങള്‍ ഉണ്ടായതായി കാണാന്‍ കഴിയും .ജീവിത നിലവാരത്തിലുള്ള അന്തരങ്ങളും ക്ലേശങ്ങളും അവകാശ സമരങ്ങളുടെ നാന്ദി കുറിച്ചു .ചരിത്രത്തിലെ എതൊക്കെയൊ ദശാ സന്ധികളില്‍ ചെറുതും വലുതും ഒറ്റയായും കൂട്ടമായും നടന്ന അനേകായിരം പോരാട്ടങ്ങളുടെ പരിണിത ഫലമാണ് മനുഷ്യന്‍ ഇന്ന് അനുഭവിക്കുന്ന ജീവിത നിലവാരം , അവകാശങ്ങള്‍ .
3000ല്‍ അധികം വര്ഷങ്ങള്ക്കു മുമ്പ് 1152 BC നവംബര്‍ 14 നു ഈജിപ്റ്റില്‍ തൊഴിലാളി പ്രക്ഷോഭം നടന്നതായി രേഖപ്പെടുത്തിയിരിക്കുന്നു .തൊഴിലാളി അവകാശ പൊരാട്ടങ്ങളുടെ ചരിത്രം 17ആം നൂറ്റാണ്ട് മുതല്‍ രേഖ പ്പെടുത്തിയിട്ടുണ്ട് . തൊഴിലാളി വര്‍ഗ്ഗത്തിന്റെ ജീവിത നിലവാരം ഉയര്‍ത്താന്‍ വേണ്ടി എട്ട് മണിക്കൂര്‍ ജോലി , എട്ടു മണിക്കൂര്‍ വിനോദം , എട്ടു മണിക്കൂര്‍ വിശ്രമം എന്ന നിലയില്‍ തൊഴിലാളി യുടെ ഒരു ദിവസം ക്രമപ്പെടുത്തുന്നതിനു വെണ്ടി യുള്ള 1886 ലെ സമരവും മേയ് 1 ലെ പ്രഖ്യാപനവുമാണ് മെയ് ദിനമായും സര്‍വ്വ രാജ്യ തൊഴിലാളി ദിനമായും ആചരിക്കപ്പെടുന്നത് .
ലോക ചരിത്രത്തിലും, ഇന്ത്യന്‍ ചരിത്രത്തിലുമൊക്കെ മനുഷ്യാ വകാശത്തിനു വേണ്ടിയുള്ള വ്യാഖ്യാതമായ സമരങ്ങള്‍ , പോരാട്ടങ്ങള്‍, ഉണ്ടായ രക്ത ചൊരിച്‌ലുകല്‍ , ജീവഹാനികള്‍ വിസ്മരിക്കപ്പെട്ടുകൂടാത്തതാണ് .
അതു വഴി ലഭിച്ച ഇന്നത്തെ ജീവിത നിലവാര ലബ്ധിക്കു അവരുടെ മുമ്പില്‍ നമ്രശിരസ്‌കരാകേണ്ടിയിരിക്കുന്നു.
ഇന്ത്യയില്‍ നമുക്ക് അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യാന്‍ ഭരണ ഘടനാനുസൃതമായിത്തന്നെ അനുമതിയുണ്ട് . ആര്‍ട്ടിക്കിള്‍ 19 അതു ഉറപ്പിക്കുന്നു.പക്ഷെ നിയമാനുസൃതവും പ്രത്യേക അനുമതിയോടും കൂടി മാത്രമേ പാടുള്ളു .പരിഷ്‌കൃത സമൂഹം എന്ന നിലയില്‍ അങ്ങിനെ തന്നെയാണ് ഉത്തരവാദിത്ത പ്പെട്ട സംഘടനകള്‍ ചെയ്തു കൊണ്ടിരിക്കുന്നത് . പലപ്പോഴും തഴെ തട്ടിലുള്ള അണികള്‍ ഈ നിയന്ത്രണ രേഖകളെ കുറിച്ചൊക്കെ അജ്ഞരായിരിക്കും .
നീതി നിഷേധത്തില്‍ അസ്വസ്ഥമായ മനസ്സിന്റെ വൈകാരികമായ പ്രകടനമായോ ,നേതാക്കളുടെ പ്രകോപിപ്പിക്കലിലോ പെട്ടു മുന്‍പിന്‍ നോക്കാതെ നിയമലങ്കനം ചെയ്യുന്നത് നമുക്ക് കാണാന്‍ കഴിയും . നിയമം അനുശാസിച്ചു കൊണ്ട് പൊലിസ് ഒരുക്കിയ ബാരിക്കെഡുകല്‍ തള്ളി മാറ്റാന്‍ ശ്രമിക്കുന്നത് , ചാടി കടക്കാന്‍ ശ്രമിക്കുന്നത്,ആക്രമാ സക്തരായി മാറുന്നത്, അതിനെ നേരിടാന്‍ പൊലിസ് വെള്ളം ചീറ്റുന്നത് , റ്റിയര്‍ ഗാസ് പൊട്ടിക്കുന്നത്, ലാത്തി ചാര്‍ജ് ചെയ്യുന്നത് . അടികൊള്ളുന്നത് , ചോര ഒലിക്കുന്നത് ഒക്കെ ഒരു സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ് .
ചില ഞാഞ്ഞൂല്‍ സംഘടനകള്‍ പോലും ദൃശ്യ മാധ്യമ ക്യാമറയ്ക്കു മുന്നില്‍ ,നിയമ ലംഘനം നടത്തുന്നു എന്നു കാണിക്കാന്‍ ബാരിക്കേഡിന്റെ അടുത്തു നിന്ന് കാണിക്കുന്ന പരിഹാസ്യമായ ദൃശ്യങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്.ക്ലോസപ്പ് ദൃശ്യങ്ങളില്‍ വലിയ സമരങ്ങള്‍ എന്നു തോന്നുന്ന പലതും ലോങ് ഷോട്ടില്‍ പത്തു പതിനഞ്ചു പെരുടെ ഒരു തട്ടിക്കൂട്ടു സംഭവമായിരുന്നെന്നും നമ്മള്‍ കണ്ടിട്ടുണ്ട് .
രാജ്യം ആകെ സ്തംഭിപ്പിക്കുന്ന ബന്ധുകള്‍ , ഹര്‍ത്താലുകള്‍ ,ധര്‍ണകള്‍ ,വഴി തടയല്‍ , അതു പൊലെ ഇപ്പോഴും മര്‍ദ്ദനം ഏല്‍ക്കുന്ന, രക്ത ചൊറിച്ചലുണ്ടാക്കുന്ന സമരങ്ങള്‍ പരിഷ്‌കൃതമാണോ ? ഇപ്പോള്‍ തന്നെ പല പഴയ പ്രതിഷേധ ,സമര മുറകള്‍ക്ക് യുവാക്കക്ക് താല്‍പ്പര്യം കുറഞ്ഞു വന്നിരിക്കുന്നു . പന്തം കൊളുത്തി പ്രകടനം പോലെയുള്ളവ വംശ നാശം സംഭവിച്ചു .
1928 ല്‍ നടന്ന ദക്ഷിണേന്ത്യന്‍ റയില്‍വേ തൊഴിലാളി പണിമുടക്കോടുകൂടിയാണ് കേരളത്തിലെ തൊഴിലാളി പ്രസ്ഥാനം വളരാനും അവകാശങ്ങള്‍ക്കു വേണ്ടി പോരാടാനും തുടങ്ങിയത്.അവിടിന്നിങ്ങോട്ട് എത്ര എത്ര സമരങ്ങള്‍ , പോരാട്ടങ്ങള്‍ .കേരളം ഏറ്റവും കൂടുതല്‍ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്ന ഇന്ത്യയിലെ തന്നെ സംസ്ഥാനമായി മാറി . അതു കൊണ്ടാണ് മറ്റു സംസ്ഥാനത്തില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ ഇങ്ങോട്ടേക്കു ഒഴുകുന്നത് .
നമ്മള്‍ പുതിയ കാലത്തിന്റെ ആവശ്യ മനുസരിച്ചു ഇനിയും പരിഷ്‌കൃതമാകേണ്ടതുണ്ട് . ഓരോ മനുഷ്യനും അനുഭവിക്കേണ്ടുന്ന എല്ലാ അവകാശങ്ങളും ആസ്വദിക്കുന്ന, സഹ ജീവികളുടെ അവകാശങ്ങളെ മാനിക്കുന്ന, രക്ത ചൊരിച്ചല്‍ ആഗ്രഹിക്കാത്ത ഈസ് ഒഫ് ലിവിങ് നില നിര്‍ത്തുന്ന രീതിയിലുള്ള ഒരു പരിഷ്‌കൃതം.
അവകാശങ്ങള്‍ക്കുള്ള പോരാട്ടം നാം ജാഗ്രതയോടെ തുടര്‍ന്നു കൊണ്ടെയിരിക്കെണ്ടതുണ്ട്.
ഇങ്ങിനെ ഒരു ആവശ്യം ഏതു തലത്തില്‍ നിന്നു ഉന്നയിക്കപ്പെട്ടാലും സര്‍ക്കാര്‍ ,അതു കൈകാര്യം ചെയ്യുന്ന അതത് മേഖലയിലെ സ്ഥാപനങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുക. നിശ്ചിത സമയത്തിനുള്ളില്‍ അതിന്റെ എല്ലാ വശവും പരിഗണിച്ചു പരിഹാരം കാണുക . കൂടുതല്‍ ആര്‍ജ്ജവത്തോടെ , കാര്യ ക്ഷമമായി , സജീവമായ തൊഴില്‍ വകുപ്പ് , മനുഷ്യാവകാശ കമ്മീഷന്‍ , ബാലാവകാശ കമ്മീഷന്‍, അതു പോലെയുള്ള അവകാശ സംരക്ഷണ വകുപ്പുകളൊക്കെ വളരെ സജീവമായും കാലാനുസൃതമായും ആയിത്തീരേണ്ടതുണ്ട് . അവിടെ ഒരു അപേക്ഷ വന്നാല്‍ സമയ ബധിതമായി അത് പരിഹരിക്കും എന്നുള്ളത് നിയമ നിര്‍മ്മാണം വഴി സര്‍ക്കര്‍ ഉറപ്പു വരുത്തണം . അതിനായി മന്ത്രി സഭയില്‍ ഒരു വകുപ്പ് വരെ ഉണ്ടാകാവുന്നതാണ് . തീര്‍പ്പാക്കുവാന്‍ കോടതിയുടെ സഹായം തേടാവുന്നതാണ് . സമയ ബന്ധിതമായി പരിഹാരം കാണും എന്നു ഉറപ്പാക്കുകയാണ് ലക്ഷ്യം
പ്രതിഷേധം പ്രകടിപ്പിക്കാന്‍ അതാതു നഗരങ്ങളില്‍ പൊതു ജനങ്ങള്‍ക്കു ബുദ്ധിമുട്ടാകാത്ത സ്ഥിരമായ സ്ഥലം വേണം .പ്രത്യേക സമയം നിശ്ചയിക്കേണ്ടതാണ് .
പ്രതിപക്ഷം , ജനങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ നല്ല ഗൃഹ പാഠത്തോടെ ,പരിഹാരവും പൊംവഴികളുമായി നിര്‍ദ്ദേശിക്കുന്ന രീതിയായിക്കണം . എത്ര നല്ല വിഷയങ്ങള്‍ സര്‍ക്കാരിന്റെ മുന്നില്‍ കൊണ്ടു വന്നു , തിരുത്തിക്കാന്‍ സാധിച്ചു ,അവകാശങ്ങളും ആനുകൂല്യങ്ങളും നേടി എടുക്കാന്‍ സാധിച്ചു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം പ്രതിപക്ഷത്തെ വിലയിരുത്തപ്പെടേണ്ടത് .
ഈ മാറ്റം ഇവിടെ അനിവാര്യമാണ് . ഇതില്‍ അരാഷ്ട്രീയത ഇല്ല. മറിച്ചു ഉയര്‍ന്ന ശ്രേണിലുള്ള പക്വമായ രഷ്ട്രീയതയാണ് .ഉദാത്തമായ മാനുഷിക മൂല്യങ്ങളില്‍ , ആപല്‍ ഘട്ടങ്ങളില്‍ സഹജീവികളെ ചേര്‍ത്തു പിടിക്കുന്നതില്‍ ,ജീവിത നിലവാരത്തില്‍ , ഇന്ത്യക്ക് ആകമാനം മാതൃകയായ മലയാളികല്‍ ഇവിടെ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്ന . ആക്രമാസക്തരല്ലാത്ത , രക്തം ചിന്താത്ത സമാധാനമുള്ള ജീവിതം നയിക്കുന്ന ഒരു സമൂഹമായി മറേ ണ്ടതുണ്ട്. രാജ്യത്തിനാകമാനം മാത്രകയാകാവുന്ന ഒരു സമര മുറിയിലേക്ക് നാം മാറേണ്ടതുണ്ട് . മാറാം ,അങ്ങിനെയുള്ളതായിരിക്കട്ടെ നവ കേരളം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."