കെട്ടിട നികുതി വര്‍ധന; പ്രതിഷേധം ശക്തമാക്കുമെന്ന് മുസ്‌ലിം ലീഗ്
കോഴിക്കോട്: കെട്ടിട പെര്‍മിറ്റിനും ലൈസന്‍സിനുമുള്ള ഫീസ് നിരക്ക് കുത്തനെ കൂട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിഷേധം ശക്തമാക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. നീതീകരിക്കാനാവാത്ത ഫീസ് വര്‍ധനവാണ് വന്നിരിക്കുന്നത്. ഏപ്രില്‍ 10 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ഇടത് സര്‍ക്കാറിന്റെ ജനദ്രോഹ നയത്തിനെതിരെ വിവിധ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ വ്യത്യസ്തമായ സമര പരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പെരുന്നാളിന് ശേഷം മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രത്യക്ഷ സമര പരിപാടികളിലേക്ക് നീങ്ങും. കെട്ടിട പെര്‍മിറ്റ് ഫീസ് 150 ചതുരശ്ര മീറ്ററിന് 525 രൂപ നല്‍കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍7500 രൂപയായിരിക്കുകയാണ്. നഗരസഭയില്‍ ഇത് 10,500 ആണ്. കോര്‍പ്പറേഷനില്‍ 15,000 രൂപയും. ഒരു വീട് നിര്‍മ്മിക്കുക എന്ന സാധാരണക്കാരന്റെ സ്വപ്‌നങ്ങള്‍ക്ക് ഈ നിരക്ക് വര്‍ധനവ് തിരിച്ചടിയാകുമെന്നും ജനങ്ങള്‍ ഈ അനീതിക്കെതിരെ തെരുവില്‍ ഇറങ്ങുമെന്നും പി.എം.എ സലാം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."