സഊദിയില്‍ കനത്ത മഞ്ഞുവീഴ്ചയും മഴയും, വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു, വിഡിയോ…
സഊദിയില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും മൂലം വാഹനങ്ങളുടെ ചില്ലുകളും മറ്റും തകര്‍ന്നു. സൗദി കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയും മഞ്ഞുവീഴ്ചയും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അല്‍ ജൗഫ് മേഖലയിലാണ് ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായത്. ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. താഴ്ന്ന പ്രദേശങ്ങളില്‍ പ്രാദേശിക പ്രളയ മുന്നറിയിപ്പുമുണ്ട്. ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്ന് പൊലിസും നിര്‍ദേശിച്ചു.
വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നുവെന്ന് ഇഹ്‌ലാസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈ ആഴ്ച മുഴുവന്‍ സഊദിയുടെ മിക്ക പ്രദേശങ്ങളിലും മഴയും ആലിപ്പഴ വര്‍ഷവും മിന്നലുമുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന പ്രവചനം. സഊദിയുടെ തെക്ക് പടിഞ്ഞാറന്‍ പട്ടണമായ അല്‍ ബഹയില്‍ കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടു. റോഡുകളില്‍ മഞ്ഞുകട്ടകള്‍ കുമിഞ്ഞുകൂടിയതോടെ നഗരസഭയുടെ നേതൃത്വത്തില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് മഞ്ഞുകട്ടകള്‍ നീക്കം ചെയ്തു.
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കാലാവസ്ഥയില്‍ മാറ്റം ഉണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മഞ്ഞുവീഴ്ചയ്ക്ക് പുറമെ മലമുകളില്‍ നിന്ന് പെയ്ത വെള്ളവും റോഡിലേക്ക് ഒലിച്ചിറങ്ങിയതോടെ റോഡ് ഗതാഗതം താറുമാറായി. അല്‍ബഹയിലും സമീപ പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയും ഇടിമിന്നലും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തബൂക്ക്, അല്‍ ജൗഫ്, വടക്കന്‍ അതിര്‍ത്തികള്‍, ഹായില്‍, നജ്‌റാന്‍, ജിസാന്‍, അസീര്‍, മക്ക, മദീന എന്നിവിടങ്ങളില്‍ നേരത്തെ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരുന്നു.
#الباحه_الان ⛄️⛄️ pic.twitter.com/5mbym6esED
— طقس الغربية (@tags_algharbiuh) April 10, 2023
#مكه_المكرمه_الان
— إمارة منطقة مكة المكرمة (@makkahregion) April 10, 2023
أمطار ?️ 19 رمضان
?: رائد العفيفي pic.twitter.com/nNk5CdPrD5
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."