സില്‍വര്‍ലൈനിന് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രം, ഉണ്ടെന്ന് കേരളം; ആരാണ് കള്ളം പറയുന്നത് ?
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രം ആവര്‍ത്തിക്കുമ്പോഴും ഭൂമിയേറ്റെടുക്കല്‍ തുടങ്ങാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലഭിച്ചതായാണ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡി.പി.ആര്‍ റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര ധനമന്ത്രാലയത്തില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
അത സമയം വിശദീകരണവുമായി കെ. റെയിലും രംഗത്തെത്തിയിട്ടുണ്ട്. സില്‍വര്‍ ലൈനിന് തത്വത്തില്‍ അംഗീകാരം കിട്ടിയതുകൊണ്ടാണ് കല്ലിടല്‍ നടപടികള്‍ ആരംഭിച്ചതെന്നും കല്ലിടലിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണ്ടെന്നുമാണ് കെ.റെയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.
പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രം പറയുമ്പോള്‍
ഉണ്ടെന്ന് തന്നെയാണ് കേരളം ആവര്‍ത്തിക്കുന്നത്. ഒരു കാര്യം ഉറപ്പാണ്. ആരോ കള്ളം പറയുന്നു. അരെയൊക്കെയോ കബളിപ്പിക്കുന്നുമുണ്ട്. എത്രകാലമെന്നാണ് അറിയാത്തത്.
കെ.എസ്.ആര്‍.ടി.സിയെ പുനസംഘടിപ്പിക്കാനുള്ള നീക്കങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. സ്വന്തം കാലില്‍ നില്‍ക്കാന്‍ കെഎസ്ആര്‍ടിസിയെ പര്യാപ്തമാക്കും. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ ഉറപ്പാക്കും. ശമ്പള പരിഷ്‌കരണത്തില്‍ സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കും. തിരുവനന്തപുരം, കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സമുച്ഛയങ്ങള്‍ കെടിഡിഎഫ് സിയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി തിരിച്ചെടുക്കും. കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റ് പുനസംഘടിപ്പിക്കുമെന്നും സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
നിലവില്‍ തുടങ്ങി വെച്ച കിഫ്ബി പദ്ധതികള്‍ മുഴുവന്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. വരുമാനത്തില്‍ നിന്ന് തിരിച്ചടവ് ഉറപ്പാക്കാനുള്ള ജാഗ്രത കിഫ്ബി പാലിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. കിഫ്ബിയുടെ തിരിച്ചടവ് സര്‍ക്കാര്‍ ബാധ്യത അല്ലെന്ന് പ്രോഗ്രസ്സ് റിപ്പോര്‍ട്ടിലും സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു.
എന്നാല്‍ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ് കേന്ദ്രം തത്വത്തിലുള്ള അനുമതി നല്‍കിയതെന്നും സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡി.പി.ആര്‍ അപൂര്‍ണമാണെന്നും പദ്ധതിയുടെ സാങ്കേതിക വശങ്ങള്‍ ഡിപിആറില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ലെന്നും ഇവ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതി മുമ്പാകെ അറിയിച്ചത്. ദക്ഷിണ റെയില്‍വേ ചീഫ് എന്‍ജിനിയര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എസ്.മനു ഇന്ന് ഫയല്‍ ചെയ്ത വിശദീകരണത്തിലാണ് കേന്ദ്രം നിലപാട് വീണ്ടും വ്യക്തമാക്കിയത്.
ഇതിനെതിരേയാണ് സംസ്ഥാന സര്‍ക്കാരിന്റെയും കെ. റെയില്‍ അധികൃതരുടെയും നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."