HOME
DETAILS

മയ്യഴിപ്പുഴയ്ക്ക് കുറുകെ ഉമ്മത്തൂര്‍-ചേഴിയാലകടവ് പാലത്തിന് ടെന്‍ഡറായി

  
backup
August 21 2016 | 21:08 PM

%e0%b4%ae%e0%b4%af%e0%b5%8d%e0%b4%af%e0%b4%b4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%81%e0%b4%b1%e0%b5%81%e0%b4%95


പാറക്കടവ്: കോഴിക്കോട് ജില്ലയിലെ ചെക്യാട്, തൂണേരി പഞ്ചായത്തുകളെയും കണ്ണൂര്‍ ജില്ലയിലെ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ചേടിയാലകടവ് പാലത്തിന് ടെന്‍ഡര്‍ അനുമതി ലഭിച്ചു. 2016 മെയ് മാസത്തില്‍ പി.ഡബ്ല്യൂ.ഡി നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ട് എന്‍ജിനീയര്‍ നോട്ടിഫിക്കേഷന്‍ ഇറക്കിയ പ്രീക്വാളിഫൈഡ് ടെന്‍ഡറിലാണു കരാര്‍ തീരുമാനമായത്. ഇതോടെ കോഴിക്കോട് എസ്.ഇ തുടര്‍നടപടി ആരംഭിക്കാന്‍ മരാമത്ത് റോഡ്, പാലം വിഭാഗം എന്‍ജിനീയര്‍മാര്‍ക്കു നിര്‍ദേശം നല്‍കി.
അപ്രോച്ച് റോഡ്, അഴുക്കുചാല്‍, ഓവുപാലങ്ങള്‍, പാര്‍ശ്വഭിത്തി എന്നിവയും പാലത്തിനൊപ്പം നിര്‍മിക്കും. പദ്ധതി അംഗീകരിച്ച സംസ്ഥാന സര്‍ക്കാര്‍ 2015ല്‍ സ്ഥലമെടുപ്പ് ഉള്‍പ്പെടെ ഒന്‍പതു കോടി രൂപ ചെലവു വരുന്ന പദ്ധതിക്കു ഭരണാനുമതി നല്‍കിയിരുന്നു. ഇതോടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട ജോയിന്റ് ഇന്‍സ്‌പെക്ഷന്‍ പൂര്‍ത്തിയായിട്ടുണ്ട്. ചെക്യാട്, തൂണേരി, തൃപ്പങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും ജില്ലാ അതിര്‍ത്തിയായ ഉമ്മത്തൂരിനുമിടയില്‍ നാട്ടുകാര്‍ പണിത കമ്പിപ്പാലത്തിന് 200 മീറ്റര്‍ മുകളിലാണു പാലം പണിയുന്നത്. പ്രസ്തുത പാലത്തിന് 67 മീറ്റര്‍ നീളവും 8.40 മീറ്റര്‍ വീതിയുമുള്ളതിനാല്‍ രണ്ട് ബസുകള്‍ക്ക് ഒരേ സമയം ഇതിലൂടെ കടന്നുപോകാം.
തൂണേരി, മുടവന്തേരി ഭാഗത്തു നിന്ന് നാദാപുരം-പെരിങ്ങത്തൂര്‍ സംസ്ഥാനപാതയിലേക്ക് 2.100 കിലോമീറ്റര്‍ ദൂരം വരുന്ന റോഡ് പ്രധാനമന്ത്രി റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതിനകം നിര്‍മിച്ചു കഴിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് പാറക്കടവ്-കടവത്തൂര്‍ റോഡിനെ കുഞ്ഞിപ്പുരമുക്ക് റോഡുമായി ബന്ധിപ്പിക്കും.  നാദാപുരം, കൂത്തുപറമ്പ്, തലശ്ശേരി റോഡുകള്‍ക്കും ഈ പാലത്തില്‍ നിന്ന് കണക്ടിവിറ്റി ഉണ്ടാകും. ചെക്യാട്-അരീക്കരകുന്ന് ബി.എസ്.എഫ് കേന്ദ്രത്തിലേക്കും കണ്ണൂര്‍ വിമാനത്താവളത്തിലേക്കുമുള്ള എളുപ്പ മാര്‍ഗവുമാകുമിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നും വിലയുള്ള "പന്ത്"

Cricket
  •  19 days ago
No Image

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

oman
  •  19 days ago
No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  19 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  19 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  19 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  19 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  19 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  19 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  19 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  19 days ago