HOME
DETAILS

ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കുംപിഴ പൊതുജനത്തിന്

  
backup
April 12 2023 | 23:04 PM

the-public-is-liable-for-the-negligence-of-officials


അദാലത്തിൽ പരാതി പരിഗണിക്കണമെങ്കിൽ സർവിസ് ചാർജ് അടച്ച് അപേക്ഷ നൽകണമെന്ന തീരുമാനം സർക്കാർ അനാസ്ഥയ്ക്കും സാധാരണക്കാരൻ പിഴയടക്കേണ്ട അവസ്ഥയാണ് ഉണ്ടാക്കുക. ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ പ്രതീക്ഷയോടെയാണ് മലയാളികൾ കേട്ടത്. എന്നാൽ സർക്കാർ തലത്തിലെ ചുവപ്പു നാടകൾ വേഗത്തിൽ അഴിയില്ലെന്ന് ഓർമപ്പെടുത്തുന്നതാണ് പരാതി പരിഹാര അദാലത്തുകൾ. ഫയലുകളും ജീവിതങ്ങളും തമ്മിലുള്ള ഈ കുരുക്ക് അഴിക്കണമെങ്കിൽ സർവിസ് ചാർജ് അടച്ച് അപേക്ഷ നൽകണമെന്ന നിർദേശമാണ് പിണറായി സർക്കാർ നൽകിയിരിക്കുന്നത്. ഉത്തരവാദപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ വേണ്ടസമയത്ത് പരിശോധിച്ച് ആവശ്യമായ തീരുമാനമെടുത്തിരുന്നുവെങ്കിൽ ഈ ഫയലുകളിൽ ഭൂരിഭാഗവും അദാലത്തിന് മുമ്പിലേക്ക് എത്തില്ല. പുതിയ തീരുമാനത്തോടെ സർക്കാർ വീഴ്ചയുടെ പേരിലും സാധാരണക്കാരന്റെ കീശയിൽ നിന്നുതന്നെ പണം തട്ടിപ്പറിച്ചെടുക്കുകയാണ്.


രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാംവാർഷികത്തിൽ മന്ത്രിമാർ നടത്തുന്ന താലൂക്കുതല പരാതിപരിഹാര അദാലത്തിൽ പരിഗണിക്കാൻ അക്ഷയ സെന്ററുകൾ മുഖേന അപേക്ഷ നൽകണമെങ്കിൽ സർവിസ് ചാർജ് അടയ്ക്കണമെന്നാണ് ഉത്തരവ്. ഒരു അപേക്ഷയ്ക്ക് 20 രൂപയാണ് ചാർജ്. ഇതോടൊപ്പം മറ്റു രേഖകൾ വയ്ക്കണമെങ്കിൽ വീണ്ടും ചെലവ് കൂടും. അപേക്ഷ സ്‌കാൻ ചെയ്യാൻ മൂന്നു രൂപയും പ്രിന്റ് എടുക്കാൻ മൂന്നു രൂപയും നൽകണം. ചുരുക്കത്തിൽ ഒരു അപേക്ഷ നൽകണമെങ്കിൽ 30 രൂപയെങ്കിലും വേണ്ടിവരും. ക്ഷേമ പെൻഷനും റേഷൻ കാർഡും കൃഷിനാശവും ഉൾപ്പെടെ സാധാരണക്കാരുടെ നിത്യജീവിതത്തെ ബാധിക്കുന്ന 28 ഓളം വിഷയങ്ങളിലാണ് മന്ത്രിമാരുടെ സാന്നിധ്യത്തിൽ താലൂക്ക് അടിസ്ഥാനത്തിൽ അദാലത്തുകൾ നടത്തുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിലാണ് അദാലത്ത്. ഭൂമി സംബന്ധമായ വിഷയങ്ങൾ, സർട്ടിഫിക്കറ്റുകൾ- ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം, റവന്യൂ റിക്കവറിക്കും വായ്പാ തിരിച്ചടവിനും ഇളവുകളും സാവകാശവും, തണ്ണീർത്തട സംരക്ഷണം, പ്രകൃതിദുരന്ത നഷ്ടപരിഹാരം തുടങ്ങിയ വിഷയത്തിൽ തീരുമാനമെടുക്കാതെ കെട്ടിക്കിടക്കുന്ന പരാതികളിലും അപേക്ഷകളിലും പരിഹാരം കാണാനാണ് അദാലത്ത്.

ഫയലുകൾ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുമെന്നായിരുന്നു ഒന്നും രണ്ടും പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ പ്രഖ്യാപിച്ചിരുന്നത്. ഓരോ ഫയലും പെട്ടെന്ന് തീർപ്പുണ്ടാക്കുമെന്നും മന്ത്രിമാരും സർക്കാരും അവകാശപ്പെട്ടിരുന്നു. എന്നാൽ സെക്രട്ടേറിയറ്റിലും വിവിധ ഓഫിസുകളിലും ചുവപ്പു നാടയിൽ കുരുങ്ങിക്കിടക്കുന്ന ഫയലുകളുടെ എണ്ണം സാക്ഷ്യപ്പെടുത്തുന്നത് കാര്യങ്ങളൊക്കെ പഴയപടിയാണെന്നാണ്. സംസ്ഥാനത്ത് തീർപ്പാക്കാതെ ഏഴ് ലക്ഷത്തിലധികം ഫയലുകൾ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. തദ്ദേശ വകുപ്പിൽ മാത്രമുണ്ട് കനിവ് കാത്ത് രണ്ടരലക്ഷത്തിലേറെ ഫയലുകൾ. ആകെ 7,89,623 ഫയലുകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നുവെന്നാണ് മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ജില്ലാ കേന്ദ്രങ്ങളിൽ നടത്തിയ ജനസമ്പർക്ക പരിപാടി കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ ഏറെ ഗുണം ചെയ്തിരുന്നു. ഒരു ചെലവുമില്ലാതെ തുണ്ടുകടലാസിൽ എഴുതിയ പരാതിയുമായി പോലും ജനസമ്പർക്കത്തിനെത്തി പരിഹാരം കണ്ടത് നിരവധി അശരണർക്ക് ആശ്വാസമായിരുന്നു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് അടിസ്ഥാനത്തിലുള്ള പരാതിപരിഹാര അദാലത്തുകൾ ആരംഭിച്ചു ചുവപ്പുനാടയുടെ കുരുക്കഴിക്കാനുള്ള ശ്രമം തുടർന്നു. അപേക്ഷയ്ക്കുമേൽ അന്നൊന്നും ഏർപ്പെടുത്താത്ത സർവിസ് ചാർജാണ് ഇപ്പോൾ ഈടാക്കുന്നത്.


അപേക്ഷ നേരിട്ടും ഓൺലൈൻ വഴിയും നൽകാമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്. നേരിട്ടെത്തി അപേക്ഷ സമർപ്പിക്കുമ്പോൾ പ്രായോഗിക ബുദ്ധിമുട്ടുണ്ടാകുക സ്വാഭാവികം. അതിനാൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാമെന്ന വാഗ്ദാനത്തിലായിരുന്നു സാധാരണക്കാരുടെ പ്രതീക്ഷ. എന്നാൽ ഓൺലൈൻ അപേക്ഷ നൽകാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താതെ അപേക്ഷ സ്വീകരിക്കാൻ അക്ഷയ സെന്ററുകളെ ചുമതലപ്പെടുത്തുകയായിരുന്നു. അപേക്ഷാ നടപടികളിൽ അക്ഷയ കേന്ദ്രങ്ങൾക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടി അക്ഷയ ഡയരക്ടർ നൽകിയ കത്ത് പരിഗണിച്ചാണ് അപേക്ഷകരിൽനിന്ന് പണം ഈടാക്കുനുള്ള തീരുമാനത്തിന് സർക്കാർ അംഗീകാരം നൽകിയത്. സർവിസ് ചാർജ് നൽകാൻ സാധിക്കാത്തവർക്ക് ഓഫിസുകളിൽ നേരിട്ടെത്തി അപേക്ഷ നൽകാമെന്നാണ് സർക്കാർ പറയുന്ന മറുന്യായം. എന്നാൽ തുടർച്ചയായ അവധികളും മറ്റു തിരക്കുകളും ഉണ്ടാകുന്നതിനാൽ ഇത് അപേക്ഷകൾക്ക് ഏറെ ബുദ്ധിമുട്ടും സമയനഷ്ടവും ഉണ്ടാക്കുന്നതാണ്. എല്ലാ അപേക്ഷകളും അക്ഷയ സെന്റർ വഴിയാക്കിയ സാഹചര്യത്തിൽ ഇതിനൊക്കെ ഫീസ് ഈടാക്കാൻ തുടങ്ങിയാൽ ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഒരാളെയെങ്കിലും പരാതി നൽകുന്നതിൽനിന്ന് പിൻമാറാൻ ഫീസ് ഏർപ്പെടുത്തുന്നത് പ്രേരിപ്പിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം സേവനങ്ങൾ വിവിധ സർക്കാരുകൾ സൗജന്യമാക്കിയത്. എന്നാൽ അപേക്ഷകരുടെ എണ്ണം കുറയ്ക്കാനോ സാമ്പത്തിക ലാഭമോ ലക്ഷ്യമിട്ട് ജീവൽ പ്രശ്‌നങ്ങൾക്ക് 'യൂസർ ഫീ' ഇൗടാക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ സർക്കാരുകൾക്ക് ഭൂഷണമല്ല.


സർക്കാരിന്റെ ക്ഷേമപെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും വാങ്ങുന്ന ഗുണഭോക്താക്കളുടെ മസ്റ്ററിങ്ങിന് 30 രൂപ വീതം ഫീസ് ഇൗടാക്കാൻ സർക്കാർ ഉത്തരവിട്ടത് കഴിഞ്ഞ ദിവസമാണ്. ആശ്വാസമായി പെൻഷൻ തുകയെത്തുമെന്ന ചിന്തയിൽ കാര്യമായ പ്രതിഷേധം ഉയർന്നില്ല. നാളെ പൊലിസ് സ്‌റ്റേഷനിൽ പരാതി നൽകാനും ഫീസ് ഈടാക്കുമെന്നുള്ള തീരുമാനമൊക്കെ ഈ ഉത്തരവിന് ചുവടുപിടിച്ച് വന്നുകൂടായ്കയില്ല. ഇത് സാധാരണക്കാരെയും അവരുടെ പ്രശ്‌നങ്ങളെയും അവഗണിക്കുന്ന സാമൂഹിക സാഹചര്യത്തിലേക്കായിരിക്കും നാടിനെ എത്തിക്കുക. അതിനാൽ അദാലത്തിൽ പരാതി സമർപ്പിക്കാൻ സർവിസ് ചാർജ് അടയ്ക്കണമെന്ന തീരുമാനത്തിൽനിന്ന് സർക്കാർ പിന്മാറണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  20 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  20 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  20 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  20 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  20 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  20 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  20 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  20 days ago
No Image

ഡിസംബർ 1 മുതൽ പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം; കെഎസ്ഇബി

Kerala
  •  20 days ago
No Image

നവംബർ 27മുതൽ റിയാദ് മെട്രോയുടെ പ്രവർത്തനങ്ങൾ  ഭാഗികമായി ആരംഭിക്കുമെന്ന് സൂചന

Saudi-arabia
  •  20 days ago