സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് വിചാരണക്കോടതിയില്‍ ദിലീപ്
സ്വന്തം ലേഖകന്‍
കൊച്ചി
നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ദിലീപ് വിചാരണക്കോടതിയില്‍ വ്യക്തമാക്കി. കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന് ആവശ്യത്തിന്മേല് വാദം തുടരുന്നതിനിടെയാണ് പ്രതിഭാഗം ഇക്കാര്യം പറഞ്ഞത്.
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം തെറ്റാണ്. പഴയ രേഖകള്‍ ഹാജരാക്കിയാണ് പ്രോസിക്യൂഷന് ആരോപണം ഉന്നയിക്കുന്നത്. ദിലീപിന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന ദാസന്റെ മൊഴിവെച്ച് ആരോപണം ഉന്നയിക്കുന്നത് തെറ്റാണെന്നും ദിലീപിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. ദിലീപിന്റെ വീട്ടുജോലിക്കാരന് ദാസനെ കണ്ടെന്നു പറയുന്ന ദിവസം താന്‍ കൊവിഡ് ബാധിതന് ആയിരുന്നെന്നും അഡ്വ.ബി.രാമന്‍പിള്ള ചൂണ്ടിക്കാട്ടി. ജാമ്യം റദ്ദാക്കാനുള്ള നടപടികളിലേക്ക് കോടതി പോകരുതെന്നും അഭിഭാഷകന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."