പി.സി ജോർജിന് വീണ്ടും പൊലിസ് നോട്ടിസ് ജാമ്യ ഉപാധികൾ ലംഘിച്ചതിനെതി രേ ഹൈക്കോടതിയെ സമീപിക്കേ ണ്ടെന്നും നിയമോപദേശം
തിരുവനന്തപുരം
മതവിദ്വേഷ പ്രസംഗക്കേസിൽ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ മുൻ പൂഞ്ഞാർ എം.എൽ.എ പി.സി ജോർജിന് ഹാജരാകാൻ വീണ്ടും നോട്ടിസ് നൽകി പൊലിസ്.
തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ്. കോടതി നിർദേശപ്രകാരം കഴിഞ്ഞ ഞായറാഴ്ച ഹാജരാകാൻ ഫോർട്ട് പൊലിസ് പി.സി ജോർജിന് നോട്ടിസ് നൽകിയിരുന്നു.
എന്നാൽ, പൊലിസിന് മുന്നിൽ ഹാജരാകാതെ ജോർജ് തൃക്കാക്കരയിൽ പോകുകയായിരുന്നു. ഹാജരാകാതിരിക്കുന്നത് ജാമ്യവ്യവസ്ഥകളുടെ ലംഘനമായി കാണേണ്ടി വരുമെന്ന് ഫോർട്ട് അസി. കമ്മിഷണർ നൽകിയ നോട്ടിസിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ തൃക്കാക്കരയിലേക്ക് താൻ പ്രചാരണത്തിനായി പോവുകയാണെന്നും അതിനാൽ ഞായറാഴ്ച കഴിഞ്ഞുള്ള ഏതെങ്കിലും ദിവസം പൊലിസ് ആവശ്യപ്പെടുന്ന മുറയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാം എന്നുമായിരുന്നു മറുപടി.
ഇതേത്തുടർന്ന് പൊലിസ് നിയമോപദേശം തേടിയിരുന്നു. എന്നാൽ ജാമ്യ ഉപാധികൾ ലംഘിച്ചത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കേണ്ടെന്നും വീണ്ടും നോട്ടിസ് നൽകാനുമായിരുന്നു നിയമോപദേശം. ഇതിനാലാണ് ഫോർട്ട് പൊലിസ് തിങ്കളാഴ്ച ഹാജരാകാൻ നോട്ടിസ് നൽകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."