HOME
DETAILS

ഇളവ് നല്‍കരുതെന്ന വാദത്തില്‍ ഉറച്ച് കര്‍ണാടക; മഅ്ദനിയുടെ ഹരജി തിങ്കളാഴ്ചത്തേക്ക് മാറ്റി

  
backup
April 13 2023 | 08:04 AM

madanis-plea-was-adjourned-to-monday

ന്യൂഡല്‍ഹി: ജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടി പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നതായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം. മഅ്ദനിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് സുപ്രിംകോടതിയില്‍ ഹാജരായത്. മഅ്ദനിയുടെ ആരോഗ്യനില വഷളാണെന്ന് കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. ആയുര്‍വേദ ചികിത്സക്കായി കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. എട്ട് വര്‍ഷമായി തടവില്‍ തന്നെയാണ് കഴിയുന്നതെന്നും ഇതുവരെ ഒരു ജാമ്യം വ്യവസ്ഥയും ലംഘിച്ചിട്ടില്ലെന്നും മഅ്ദനി കോടതിയെ അറിയിച്ചു.

അതേസമയം മഅ്ദനിക്ക് ജാമ്യ വ്യവ്യവസ്ഥയില്‍ ഇളവു നല്‍കരുതെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ണാടക. കേസില്‍ ഒരു സത്യവാങ്മൂലം കൂടി സമര്‍പ്പിക്കാനുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആയുര്‍വേദ ചികിത്സ നല്‍കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടില്ല. സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് കേസുണ്ടെന്നും കര്‍ണാടക ഭീകര വിരുദ്ധ സെല്‍ സുപ്രിം കോടതിയില്‍ പറഞ്ഞു.

കേസ് വിചാരണ നടപടിയിലേക്ക് കടക്കുന്നതിനാല്‍ കര്‍ണാടകയില്‍ ഇനി തടവില്‍ കഴിയേണ്ട കാര്യമില്ലെന്ന് മഅ്ദനിക്കു വേണ്ടി ഹാജരായ അഡ്വ. ഹാരിസ് ബീരാന്‍ കഴിഞ്ഞ തവണ ചൂണ്ടിക്കാട്ടിയിരുന്നു. കുറച്ചുനാള്‍ മുന്‍പ് പക്ഷാഘാത ലക്ഷണങ്ങള്‍ കൊണ്ടുള്ള ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മഅ്ദനിയെ ബംഗളൂരുവിലെ ആസ്റ്റര്‍ സി.എം.ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് എം.ആര്‍.ഐ സ്‌കാന്‍ ഉള്‍പ്പെടെയുള്ള വിവിധ പരിശോധനകള്‍ക്ക് വിധേയമാക്കി. പരിശോധനകളില്‍ ഹൃദയത്തില്‍ നിന്ന് തലച്ചോറിലേക്ക് പോകുന്ന പ്രധാന ഞരമ്പുകളില്‍ രക്തയോട്ടം വളരെ കുറഞ്ഞ രീതിയിലാണെന്നും അതിനാലാണ് ഇടവിട്ട് കൈകള്‍ക്ക് തളര്‍ച്ച, സംസാരശേഷി കുറയുക തുടങ്ങിയ പക്ഷാഘാത ലക്ഷണങ്ങള്‍ ഉണ്ടാകുന്നതെന്നും അത് പരിഹരിക്കാന്‍ ഉടന്‍ സര്‍ജറി വേണമെന്നും നിര്‍ദേശിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  2 days ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  2 days ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 days ago