HOME
DETAILS

പനിനീര്‍ മണക്കുന്ന ഗലികള്‍

  
backup
April 13 2023 | 09:04 AM

ramadan-dargah

നിയാസ് ഗസ്സാലി

ഇന്ത്യയിലൊന്നാകെ ദര്‍ഗകള്‍ക്കുചുറ്റും രൂപപ്പെടുന്ന ഇസ്‌ലാമിക സംസ്‌കാരങ്ങള്‍ക്കു വല്ലാത്തൊരു ചന്തമുണ്ട്. നൂറ്റാണ്ടുകളോളം മാറിമറയാത്ത തനതായ സംസ്‌കാര പൈതൃകങ്ങളാണ് ഇന്ത്യയിലെ ദര്‍ഗകള്‍. അദൃശ്യമായ ഒരു കേന്ദ്രത്തിനു ചുറ്റും കറങ്ങുന്ന കുറെ ജീവിതങ്ങള്‍. നോമ്പുകാലങ്ങളിലും പെരുന്നാള്‍ ദിനങ്ങളിലും പ്രത്യേക ആത്മീയ അനൂഭൂതി നല്‍കുന്ന രാവുകളാലും പകലുകളാലും സമ്പന്നമാണിവിടം.


ഇന്ത്യയിലെ മഹാനഗരങ്ങളിലെല്ലാം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദര്‍ഗകള്‍ അതിന്റെ എല്ലാ പ്രൗഢിയോടെയും നിലകൊള്ളുന്നുണ്ട്. ദക്ഷിണേന്ത്യയിലെ പ്രധാന നഗരമാണ് ബംഗളൂരു. ഒരുപാട് മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്നയിടം. വിദ്യാര്‍ഥികള്‍ക്കും വ്യാപാരികള്‍ക്കും ടെക്കികള്‍ക്കും പ്രിയപ്പെട്ട നഗരം. മലയാളികള്‍ തന്നെ നിര്‍മിച്ച പള്ളികളും പല സ്ഥലങ്ങളിലായി കാണാം. എ.ഐ.കെ.എം.സി.സി പോലുള്ള സംഘടനകള്‍ വര്‍ഷങ്ങളായി ചെയ്തുവരാറുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാല്‍ തന്നെ കര്‍ണാടകയുടെ കേന്ദ്രങ്ങളിലുള്ള സ്വാധീനം എടുത്തുപറയേണ്ടതാണ്.

 

 

നഗരത്തിന്റെ എല്ലാ പ്രധാന ഭാഗങ്ങളിലും ഗലികളിലും ഒരു ദര്‍ഗയെങ്കിലും ഇല്ലാതിരിക്കില്ല, അവിടങ്ങളിലെല്ലാമുള്ള മലയാളികളുടെ സാന്നിധ്യം ശ്രദ്ധേയമാണ്. ബംഗളൂരു സിറ്റിയില്‍ മെജസ്റ്റികിനടുത്താണ് സൂഫിവര്യര്‍ തവക്കല്‍ മസ്താന്‍ (റ) അന്ത്യവിശ്രമം കൊള്ളുന്ന ദര്‍ഗ സ്ഥിതിചെയ്യുന്നത്. സമീപത്ത് സുല്‍ത്താന്‍ ഹൈദരലി നിര്‍മാണത്തിന് തുടക്കമിടുകയും മകന്‍ ടിപ്പു സുല്‍ത്താന്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്ത പുരാതന മസ്ജിദ് തലയെടുപ്പോടെ നിലകൊള്ളുന്നു.
നോമ്പുകാലത്തും അല്ലാതെയും മലയാളികളുടെ നിറസാന്നിധ്യമുള്ളയിടമാണ് ഇവിടെ. റമദാനില്‍ മലയാളികള്‍ക്കു മാത്രമായി തറാവീഹിനും ക്ലാസുകള്‍ക്കും മലയാളി പണ്ഡിതന്മാരെ കമ്മിറ്റി നേരിട്ടു നിയമിക്കുന്നതാണ് ഇവിടുത്തെ പ്രധാന പ്രത്യേകത.
റമദാനില്‍ മെജസ്റ്റികിലെ ഇടുങ്ങിയ റോഡുകളിലൂടെ തിക്കിത്തിരക്കി നടക്കുമ്പോള്‍ സ്വര്‍ഗസമാനമായ പരിമളം പരക്കും. പനിനീര്‍ പുഷ്പങ്ങളും അത്തറുകളും ചന്ദനത്തിരികളുടെ വ്യത്യസ്ത മണവുമുള്ള സുന്ദരയിടമാണവിടം. ഉത്തരേന്ത്യയിലെ അജ്മീറില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും പറിച്ചുനടപ്പെട്ട സൂഫീ പൈതൃക നഗരി.


നോമ്പുകാലത്ത് പകലുകളേക്കാള്‍ രാത്രികളില്‍ പൂര്‍ണമായും ഉണര്‍ന്നിരിക്കുകയാവും ദര്‍ഗാ പരിസരങ്ങള്‍. നോമ്പുതുറ വിഭവങ്ങളിലെല്ലാം ഉത്തരേന്ത്യന്‍ വിഭവങ്ങള്‍ക്കാണ് പ്രഥമസ്ഥാനം. നോമ്പിന്റെ ക്ഷീണമെല്ലാം മറക്കുന്ന റൂഹ്അഫ്‌സ ഒഴിവാക്കിയുള്ള സുപ്രകള്‍ ഇവിടെ അപൂര്‍വമെന്നുതന്നെ പറയാം.
പക്ഷേ, നോമ്പുകാലങ്ങളില്‍ ദര്‍ഗയ്ക്കുള്ളില്‍ അല്‍പനേരം കണ്ണടച്ചിരിക്കുമ്പോള്‍ അറിയാം, ബംഗളൂരുവെന്ന മഹാനഗരിയെ വാഴുന്ന ആത്മീയ സുല്‍ത്താനൊരുക്കിയ ആത്മീയസല്‍ക്കാരം. തീരാത്ത ആത്മീയ ദാഹങ്ങളിലേക്ക് അവരൊരുക്കുന്ന ആത്മീയ സല്‍ക്കാരമാണ് നോമ്പിന് എല്ലാ അര്‍ഥങ്ങളും നല്‍കുന്നത്.



 

ടിപ്പു സുല്‍ത്താന്റെ പിതാവ് സുല്‍ത്താന്‍ ഹൈദരലിയുടെ കാലഘട്ടത്തില്‍ ഇന്ത്യയിലെത്തിയ സൂഫിവര്യന്‍മാരായ മാലിക് ഷാഹ് മസ്താന്‍, ടിപ്പുമസ്താന്‍ എന്നീ മഹാന്‍മാരുടെ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് തവക്കല്‍ മസ്താന്‍ (റ). ബ്രിട്ടിഷുകാര്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ ഹൈദരലിയെ സഹായിച്ചിരുന്നു. ചുറ്റുമുള്ള അറുനൂറ് ഏക്കറോളം സ്ഥലം ബാബ(റ) വിന് ഹൈദരലി ഉപഹാരമായി നല്‍കിയിരുന്നു. അദ്ദേഹം അവിടെ പ്രബോധനം തുടരുകയും വിയോഗശേഷം അവിടെത്തന്നെ മറവു ചെയ്യപ്പെടുകയും ചെയ്തു.
നോമ്പിന്റെ ത്യാഗകാലങ്ങള്‍ക്ക് വിടചൊല്ലി വിശ്വാസികള്‍ക്കു സന്തോഷത്തിന്റെ ദിനമാണ് പെരുന്നാള്‍ സുദിനം.
വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിയവരുടെ ഇസ്‌ലാമിക സംസ്‌കാരങ്ങളുടെ സമ്മേളനമാണ് ഈദ് ദിനം. പള്ളികളിലേക്കൊഴുകുന്ന ബംഗളൂരു നിവാസികള്‍ക്ക് ഇസ്‌ലാമിക ചിഹ്നങ്ങള്‍ ഒഴിവാക്കിയുള്ള ആഘോഷമേ ഇല്ല എന്നുതന്നെ പറയാം. പുതുവസ്ത്രങ്ങളും തൊപ്പിയും ധരിച്ച് സംഘങ്ങളായി കൈകോര്‍ത്ത് ഒരൊറ്റ സമുദായമായി നിലകൊള്ളുകയാണവര്‍.
വര്‍ഗീയത ബംഗളൂരുവിനെ ഒരു ഭാഗത്തിലൂടെ വിഴുങ്ങുന്നുണ്ടെങ്കിലും നഗരത്തിലെ ദര്‍ഗകള്‍ മതേതര സൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നതില്‍ മുന്നിലാണ്. വിവിധ മതവിശ്വാസികള്‍ അവരുടെ ആശാകേന്ദ്രമായി ദര്‍ഗകളിലെത്തിച്ചേരുന്നത് കുളിര്‍മയുള്ള കാഴ്ചയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  6 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  6 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  6 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  6 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  6 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  6 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  6 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  6 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  6 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  6 days ago