HOME
DETAILS
MAL
കെ.എ.ടി.എഫ് സമരപ്രഖ്യാപന കണ്വന്ഷന്
backup
August 21 2016 | 21:08 PM
കോഴിക്കോട്: ഭാഷാ അധ്യാപകര്‍ക്കെതിരേയുള്ള നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് നടത്തുന്ന സമരപ്രഖ്യാപന കണ്വെന്ഷന് കോഴിക്കോട് ശിക്ഷക് സദനില്‍ 24 ന് ബുധനാഴ്ച രാവിലെ പത്തിന് എം.പി അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്യും. ഭാഷാ വിരുദ്ധ നീക്കങ്ങള്‍ അവസാനിപ്പിക്കുക, സര്‍വിസിലുള്ള മുഴുവന്‍ അധ്യാപകര്‍ക്കും ശമ്പളം നല്കു, പുനര്‍വിന്യാസം ത്വരിതപ്പെടുത്തുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിക്കുന്ന പ്രക്ഷോഭ കണ്‍വെന്‍ഷനില്‍ സമുദായ രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിലെ നേതാക്കള്‍ പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് എ മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സി അബ്ദുല്‍ അസീസ് വിഷയാവതരണം നടത്തി. എം.വി അലിക്കുട്ടി സ്വാഗതവും കെ.കെ ജബ്ബാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."