HOME
DETAILS
MAL
അനുപാതം നിലനിര്‍ത്തണം: പാലോളി മുഹമ്മദ് കുട്ടി
backup
June 01 2021 | 20:06 PM
പാലക്കാട്: ന്യൂനപക്ഷ സ്കോളര്‍ഷിപ്പിലെ 80:20 അനുപാതം നിലനിര്‍ത്തണമെന്ന് പാലോളി കമ്മിറ്റി ചെയര്‍മാനും മുന്‍ മന്ത്രിയുമായ പാലോളി മുഹമ്മദ് കുട്ടി.
ന്യൂനപക്ഷ ക്ഷേമത്തിനു വേണ്ടിയുള്ള കമ്മിറ്റിയാണ് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചത്. സച്ചാര്‍ കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ മുസ്ലിംകളുടെ പ്രശ്നം മാത്രമാണ് പറയുന്നത്. മുസ്ലിം വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്ന പ്രവര്‍ത്തനം സംസ്ഥാനത്ത് നടക്കുമ്പോള്‍, ഇതേ സംസ്ഥാനത്ത് ദുരിതമനുഭവിക്കുന്നവരാണ് മറ്റുള്ളവരും. അതുകൊണ്ടാണ് അവരുടെ മേഖലയിലും ചില സഹായങ്ങള്‍ ചെയ്യുന്നതിനു വേണ്ടി തീരുമാനിച്ചതെന്നും ഇതു ക്രിസ്ത്യനികള്ക്കായുള്ള പദ്ധതിയായിട്ട് മാറുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."