HOME
DETAILS

ഹക്കീം അജ്മലിന്റെറൂഹ് അഫ്‌സയും ഓഖ്‌ല ഹെഡിലെ ഷീര്‍മലും

  
backup
April 13 2023 | 09:04 AM

ramadan-jamia-nagar

റാഷിദ് കൊമ്പന്‍

കേട്ടറിഞ്ഞ പല കാര്യങ്ങള്‍ക്കുമപ്പുറം ഓരോ നാടുമായും അവിടുത്തെ സംസ്‌കാരവുമായും ഇഴുകിച്ചേര്‍ന്നു ജീവിക്കുമ്പോള്‍ മാത്രമാണ് പൂര്‍ണാര്‍ഥത്തില്‍ നമുക്കവ ഉള്‍ക്കൊള്ളാന്‍ സാധിക്കുക. കേരളത്തിലെ റമദാന്‍ ദിനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒട്ടേറെ മാറ്റങ്ങളും വ്യത്യസ്തകളും നിറഞ്ഞതാണ് ദില്ലിയിലെ നോമ്പുകാലം. കണ്ടുപരിചയിച്ച പല നോമ്പോര്‍മകളും നമുക്കിവിടെ കാണാന്‍േ കഴിയണമെന്നില്ല. എന്നാലും അവയില്‍ നിന്നെല്ലാം വിഭിന്നമായ പലകാര്യങ്ങള്‍ കൊണ്ടും ഇവിടുത്തെ റമദാന്‍ ദിനങ്ങളും സജീവമാണ്. ജാമിഅ മില്ലിയ സര്‍വകലാശാലയുടെ ചുറ്റുമുള്ള നാടുകള്‍ 'ജാമിയ നഗര്‍' എന്നാണ് അറിയപ്പെടുക.


ബട്‌ല ഹൗസ്, സാകിര്‍ നഗര്‍, ഓഖ്‌ല വിഹാര്‍, നൂര്‍ നഗര്‍, ഷാഹിന്‍ബാഗ്, ഗഫാര്‍ മന്‍സില്‍ തുടങ്ങി വളരെ അടുത്തടുത്തുള്ള പ്രദേശങ്ങളാണ് ഇവയെല്ലാം. വീടും പരിസരവും പള്ളിയുമെല്ലാം ശുചീകരിച്ചുകൊണ്ടു തന്നെയാണ് ജാമിയ നഗറിലും കാണാന്‍ കഴിയുന്നത്. പള്ളികളെല്ലാം പാതിരാവോളം ഇരുന്ന് ശുചീകരിക്കുന്നവരില്‍ പ്രായഭേദം ഉണ്ടാവാറില്ല. കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രായമായവരുടെയുമെല്ലാം കൂട്ടമായ പ്രവര്‍ത്തനം ഇവിടെ കാണാനാവും. ഇത്തരത്തില്‍ തന്നെയാണ് ഓരോ വീടുകളും. എല്ലാ അംഗങ്ങളും വിവിധങ്ങളായ ജോലിയില്‍ ഏര്‍പ്പെട്ടുകൊണ്ട് ഇതിന്റെ ഭാഗവാക്കാകും. വഴിയോരങ്ങള്‍ വിവിധ വര്‍ണങ്ങളിലുള്ള തോരണങ്ങള്‍കൊണ്ട് അലങ്കരിക്കുന്നതില്‍ വ്യാപൃതരാവുന്നവരെയും ദര്‍ശിക്കാനാകും. വിശുദ്ധ മാസത്തെ ഇവിടത്തുകാര്‍ വരവേല്‍ക്കുന്ന രീതി പലപ്പോഴും കൗതുകത്തോടെയാണ് നോക്കിയിരുന്നത്. റോഡുകളുടെ ഇരുവശങ്ങളിലേക്കും ഇത്തരത്തിലുള്ള തോരണങ്ങള്‍ വലിച്ചുകെട്ടി അലങ്കരിച്ച പാതകളിലൂടെ നടക്കാന്‍ വല്ലാത്തൊരു രസമാണ്.

 

 

ദില്ലിയിലെ നോമ്പുകാലങ്ങളില്‍ തീര്‍ത്തും ഒഴിച്ചുനിര്‍ത്താനാവാത്ത ഒന്നാണ് 'റൂഹ്അഫ്‌സ' പാനീയം. പതിറ്റാണ്ടുകള്‍ക്കു മുന്നെ ഡല്‍ഹിയിലെ കടുത്ത ചൂടില്‍നിന്ന് രക്ഷയ്ക്കായി ഹക്കീം അജ്മല്‍ എന്ന വ്യക്തി വികസിപ്പിച്ചെടുത്ത പാനീയമാണ് ഇത്. വിഭജനാനന്തരം ഇതിന്റെ പ്രധാന ഉല്‍പാദനം പാകിസ്താനിലേക്ക് മാറിയെങ്കിലും ഡല്‍ഹിയിലെ നോമ്പുതുറകള്‍ക്കിന്നും നിര്‍ബന്ധിമായ ഒന്നാണ് 'ആത്മാവിന്റെ നവോന്മേഷം' അല്ലെങ്കില്‍ 'ആത്മാവിന്റെ പാനീയം' എന്നൊക്കെ ഉറുദുവില്‍ അര്‍ഥം വരുന്ന 'റൂഹ്അഫ്‌സ'.
ഡല്‍ഹി ജമാമസ്ജിദിലെ നോമ്പുതുറ നേരിട്ടനുഭവിക്കാന്‍ ജാമിഅയില്‍ തുറയില്ലാത്ത ഒരുദിനം അവിടേക്ക് വണ്ടികയറി. മഗ്‌രിബ് വാങ്കുകൊടുക്കുന്ന സമയത്താണ് അവിടെയെത്തിയത്.

 

വഴിയോരങ്ങളിലെല്ലാം പാനീയങ്ങളും എണ്ണക്കടികളും ഈത്തപ്പഴവും വില്‍ക്കുന്നവരുടെ നീണ്ടനിര. അവരെയെല്ലാം വകഞ്ഞുമാറ്റിവേണം അവിടേക്ക് കയറാന്‍. ഇടക്കുവച്ചു ഒരു കുപ്പി റൂഹ്അഫ്‌സ വാങ്ങി. പള്ളിക്കകത്ത് സമൂഹ നോമ്പുതുറ പതിവില്ല. ഓരോരുത്തരും അവര്‍ക്കായി ആവശ്യമുള്ള നോമ്പുതുറ വിഭവങ്ങള്‍ പുറത്തുനിന്ന് കൊണ്ടുവരികയാണ് ചെയ്യുന്നത്. പള്ളിയില്‍ ഇരിപ്പുറപ്പിച്ചു. വാങ്കുവിളിക്കായി കാതോര്‍ത്തു. അനേകായിരം പേരാണ് ഓരോ ദിവസവും ഇവിടെ കൂട്ടമായും ഒറ്റയായും നോമ്പുതുറക്കായി എത്തുന്നത്. ഞങ്ങളുടെ കൈയില്‍ കൂടുതലൊന്നും ഇല്ലെന്ന് മനസിലാക്കിയിരിക്കാം, ഓരോ കൂട്ടങ്ങളില്‍നിന്നും ഓരോരുത്തരായി ഞങ്ങള്‍ക്കടുക്കലേക്ക് എത്തി. ആദ്യം ഒരു പാത്രത്തില്‍ ഈത്തപ്പഴം. പിന്നീട് അതിന്റെ തുടര്‍ച്ചയെന്നോണം ഓരോരോ വിഭവങ്ങള്‍. എണ്ണക്കടികള്‍, ജ്യൂസുകള്‍, പഴങ്ങള്‍... ദില്ലിക്കാരുടെ സ്‌നേഹവിരുന്നായിരുന്നു അത്. തൊട്ടടുത്ത മനുഷ്യരെയും കൂടി പരിഗണിക്കുന്ന, പങ്കിടാന്‍ മനസുള്ള, റമദാനിലെ നോമ്പുതുറക്ക് ആരും ഭക്ഷണമില്ലാതെ വലയരുതെന്ന ചിന്തയുള്ള ഒരുപറ്റം മനുഷ്യരെ നിറകണ്ണുകളോടെ നോക്കിനിന്നു.

 

 

അത്താഴം എന്നതിനെ അനുധാവനം ചെയ്യുന്ന 'സുഹൂര്‍' എന്ന അറബിവാക്കിനെ ഒരല്‍പ്പം മാറ്റി 'സഹിരി' എന്നാണ് ഇവിടുത്തുകാര്‍ ഉച്ചരിക്കുന്നത്. സഹിരിക്ക് എഴുന്നേല്‍ക്കാനായി എല്ലാ പള്ളികളില്‍ നിന്നും ഇടവിട്ടുകൊണ്ട് സൈറണ്‍ മുഴങ്ങാറുണ്ട്. നോമ്പുതുറക്കാനും പല പള്ളികളിലും ഇത്തരത്തിലുള്ള മാര്‍ഗം തന്നെയാണ് സ്വീകരിച്ചുപോരുന്നത്. ജാമിയ നഗര്‍ പൂര്‍ണാര്‍ഥത്തില്‍ ഉണര്‍ന്നിരിക്കുന്ന ദിനങ്ങളാണ് റമദാനിലെ മുപ്പത് രാവുകളും. സുബഹിവാങ്ക് കൊടുക്കും വരെ സാകിര്‍ നഗറിലെയും ഓഖ്‌ല ഹെഡിലെയും കടകള്‍ പ്രവര്‍ത്തിച്ചുപോരുന്നതായി കാണാം. റൊട്ടിയും ബിരിയാണിയും കബാബും ടിക്കയും തുടങ്ങി ഗുലാബ് ജാമുനും ഷീര്‍മലും വരെ ഈ നേരങ്ങളില്‍ ലഭ്യമാവും. പല വിദ്യാര്‍ഥികള്‍ക്കും ഇതു വലിയൊരാശ്വാസവുമാണ്.
മിക്കവരും ഇങ്ങനെയുള്ള കടകളില്‍നിന്ന് അത്താഴം കഴിച്ച് സുബഹി നിസ്‌കാരാനാന്തരമാണ് ഉറങ്ങാന്‍ കിടക്കാറുള്ളത്. ഉണര്‍ന്നിരിക്കുന്ന സാകിര്‍നഗര്‍ കാണാനും ചായ കുടിക്കാനുമൊക്കെ പലപ്പോഴും തറാവീഹ് നിസ്‌കാരത്തിന് ശേഷം മലയാളികള്‍ കൂട്ടമായി ഇറങ്ങാറുണ്ട്. മിക്ക പള്ളികളിലും സുബഹി നിസ്‌കാരനന്തരം ഉറുദുഭാഷയില്‍ വിവിധ ക്ലാസുകള്‍ നടക്കും.


ജാമിഅയിലെ ക്ലാസുകളുടെ സമയങ്ങളിലും മാറ്റങ്ങള്‍ ഉണ്ടാവും. രാവിലെ നേരത്തെ തുടങ്ങി ഉച്ചതിരിഞ്ഞ് ക്ലാസുകള്‍ കഴിയുന്ന രീതിയിലാണ് ക്രമീകരണം. ജാമിഅയുടെ ഏതെങ്കിലുമൊരു ഭാഗം പ്രത്യേകം സജ്ജമാക്കി അവിടെ കൂടിയിരുന്നാണ് മലയാളികള്‍ നോമ്പുതുറക്കുന്നത്. പലപ്പോഴും ഇത്തരം കൂടിയിരുത്തത്തിലേക്ക് ഉത്തരേന്ത്യന്‍ സുഹൃത്തുക്കളും കടന്നുവരാറുണ്ട്. പഠിച്ചിറങ്ങിയവര്‍, അധ്യാപകര്‍, വിവിധ സംഘടനകള്‍ തുടങ്ങി പലരുമാണ് ഇത്തരത്തിലുള്ള കൂടിച്ചേരലുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. വിവിധ സംഘടനകള്‍ നോമ്പുതുറ നടത്തുന്ന ദിവസങ്ങളൊഴിച്ചാല്‍ ബാക്കിയുള്ള എല്ലാദിനവും ജാമിഅയില്‍ നോമ്പുതുറകള്‍ സംഘടിപ്പിക്കാറുണ്ട്. അതിനുവേണ്ടി മാര്‍ക്കറ്റില്‍ പോയി സാധനങ്ങള്‍ വാങ്ങി, എല്ലാവരും ചേര്‍ന്നുനിന്ന് വിവിധ ജോലികളില്‍ വ്യാപൃതരാവും. വലിയ ബക്കറ്റില്‍ റൂഹ്അഫ്‌സ തയാറാക്കാനുള്ള ഒരുക്കങ്ങള്‍ നടക്കും. പകോടയും പഴങ്ങളുമെല്ലാം ഓരോ പാത്രങ്ങളിലായി നിരത്തിവയ്ക്കും. അവ വിതരണം ചെയ്യുന്നതു മുതല്‍ അവസാനമുള്ള വൃത്തിയാക്കല്‍ വരെ എല്ലാ കാര്യങ്ങളും ചെയ്യുന്നത് വിദ്യാര്‍ഥികള്‍ തന്നെയാണ്. ദിനേന ഏകദേശം 200ഓളം പേര്‍ ഇങ്ങനെ നോമ്പ് തുറക്കാറുണ്ട്. വിവിധ സംഘടനകള്‍ നടത്തുന്ന നോമ്പുതുറകള്‍ക്ക് വളണ്ടിയര്‍മാരാകുന്നത് ജാമിഅയിലെയും ജെ.എന്‍.യുവിലെയും ഡല്‍ഹി സര്‍വകലാശാലയിലെയും വിദ്യാര്‍ഥികളാണ്.


ഇന്ത്യ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിലും KMWA ഹാളിലും DMA ഹാളിലുമെല്ലാം ഇത്തരത്തില്‍ സംഘടനകള്‍ നടത്തുന്ന നോമ്പുതുറകളുടെ തയാറെടുപ്പുകള്‍ക്കായി വിദ്യാര്‍ഥികള്‍ നേരത്തെയെത്തും. ആദ്യമായി ഈ നാട്ടിലെത്തുന്നവര്‍ക്ക് കാലാവസ്ഥയുമായും മറ്റും പൊരുത്തപ്പെടാന്‍ സമയമെടുക്കാറുണ്ടെങ്കിലും 45 ഡിഗ്രിക്കു മുകളില്‍ ചൂടുണ്ടാവുമ്പോഴും നോമ്പുകാരായി വിദ്യാര്‍ഥികള്‍ ക്ലാസുകളിലേക്ക് പോകാറുണ്ട്. തീര്‍ത്തും അനുഭവിച്ചിട്ടില്ലാത്ത ഇത്തരം അനേകം അനുഭവങ്ങള്‍ കൊണ്ടും കാഴ്ചകള്‍ കൊണ്ടുമൊക്കെയാണ് ഡല്‍ഹിയിലെ റമദാന്‍ ദിനങ്ങള്‍ വ്യത്യസ്തമാവുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മായക്കാഴ്ചയല്ല, ഒടുവില്‍ ആംബുലന്‍സില്‍ കയറിയെന്ന് സമ്മതിച്ച് സുരേഷ് ഗോപി; കാലിന് സുഖമില്ലായിരുന്നുവെന്ന് 

Kerala
  •  a month ago
No Image

'ഫ്രാന്‍സിലെ കായിക മത്സരങ്ങളിലെ ഹിജാബ് നിരോധനം വിവേചനപരം' രൂക്ഷ വിമര്‍ശനവുമായി യുഎന്‍ വിദഗ്ധ സമിതി 

Others
  •  a month ago
No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  a month ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  a month ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  a month ago
No Image

ആരുടെ തെറ്റ് ?

Kerala
  •  a month ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago