സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് ഇറക്കണം: ഒ. അബ്ദുറഹ്മാന്
കോഴിക്കോട്: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുസ്ലിംകള്ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് എന്നത് മുസ്ലിം വിദ്യാര്‍ഥിനി സ്കോളര്‍ഷിപ്പ് എന്ന് പുനര്‍നാമകരണം ചെയ്ത് സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് ഇറക്കണമെന്ന് ഒ. അബ്ദുറഹ്മാന്.
ഇതിനെ സാമുദായിക പ്രശ്നമാക്കുന്നതില്‍ അര്‍ഥമില്ല. കോടതിയില്‍ പരാമര്‍ശിക്കപ്പെട്ട സ്കോളര്‍ഷിപ്പുകള്‍ സച്ചാര്‍, പാലോളി കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ളതാണ്.
ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിന് കോശി കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയ പശ്ചാത്തലം സംബന്ധിച്ച വസ്തുതകള്‍ കോടതിയെ ബോധിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."