HOME
DETAILS
MAL
പാലോളി കമ്മിറ്റി നിര്‍ദേശങ്ങള്‍ ഇനിയും നടപ്പായില്ല: കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി
backup
June 01 2021 | 20:06 PM
കൊല്ലം: ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി. പാലോളി കമ്മിറ്റിയിലെ നിര്‍ദേശമായിരുന്ന അറബിക് യൂനിവേഴ്സിറ്റി ഇപ്പോഴും സ്ഥാപിച്ചിട്ടില്ല. പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനു ജനസംഖ്യാനുപാതികമായി ക്ഷേമപദ്ധതികള്‍ വീതംവയ്ക്കണമെന്ന വിധി അംഗീകരിക്കാനാവില്ല.
ജനസംഖ്യാനുപാതത്തിനേക്കാള് മുകളിലാണ് ക്രിസ്ത്യന്‍ മാനേജ്മെന്റിന് കീഴിലുള്ള സ്ഥാപനങ്ങള്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സംവരണം സംബന്ധിച്ച തെറ്റിദ്ധാരണ നീക്കാനോ വസ്തുതകള്‍ വിശദീകരിക്കാനോ ഇടപെടലുകള്‍ ഉണ്ടാകാത്തതാണ് 80:20 അനുപാതം റദ്ദാക്കാനുള്ള ഹൈക്കോടതി വിധിക്ക് കാരണമായത്. മറ്റു വിഭാഗങ്ങള്ക്കുള്ളതു പോലെ മുസ്ലിം വികസന കോര്‍പറേഷനും മുസ്ലിം ക്ഷേമവകുപ്പും രൂപീകരിക്കാാന് സര്‍ക്കാര്‍ തയാറാകണം-അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."