സഊദിയില്‍ വന്‍ തൊഴിലവസരങ്ങള്‍, നിരവധി പദ്ധതികള്‍ ലക്ഷ്യമിട്ട് ഭരണകൂടം, എങ്ങനെ നേട്ടമാക്കാം
സാമ്പത്തിക രംഗത്ത് സഊദിയുടെ കുതിപ്പ് തുടരുകയാണ്. നിങ്ങള്‍ ഏതെങ്കിലും ഒരു വിദേശ രാജ്യത്തെ തൊഴിലിനായി ശ്രമിക്കുകയാണെങ്കില്‍ എന്തുകൊണ്ടും സഊദിയും ഒരു മികച്ച ഓപ്ഷനായി മാറുകയാണ്. സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങളാണ് സമീപകാലത്ത് കൊണ്ടു വന്നിട്ടുള്ളത്. ഇതോടെ രാജ്യത്തേക്ക് എത്തുന്ന പ്രൊഫഷണലുകളുടേയും എണ്ണം വര്‍ധിച്ചു.
സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ആശയങ്ങളാണ് ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍. രാജ്യത്തെ അന്താരാഷ്ട്ര വിപണികളിലേക്ക് തുറക്കാനും, തലസ്ഥാനത്തെ ലോകത്തിലെ ഏറ്റവും വലിയ 10 നഗര സമ്പദ്‌വ്യവസ്ഥകളില്‍ ഉള്‍പ്പെടുത്തുക എന്നതുമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. 2022ല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴില്‍ സാധ്യതകളാണ് സഊദിയില്‍ ഉണ്ടായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2022 അവസാനത്തോടെ, ഏകദേശം 80 കമ്പനികള്‍ തങ്ങളുടെ ആസ്ഥാനം റിയാദിലേക്ക് മാറ്റാന്‍ ലൈസന്‍സിനായി അപേക്ഷിച്ചിട്ടുണ്ട്.
മറ്റൊരു ദുബൈ, അല്ലെങ്കില്‍ ദുബൈയേക്കാള്‍ മികച്ചത് എന്നാണ് സഊദി ഭരണകൂടം മുന്നില്‍ കാണുന്ന ലക്ഷ്യം. നിയോം ഉള്‍പ്പടെയുള്ള നിരവധി പദ്ധതികളാണ് സഊദിയില്‍ നടന്നുവരുന്നത്. പ്രൊഫഷണുകള്‍ക്ക് മാത്രമല്ല, നിര്‍മ്മാണത്തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയ വിവിധ മേഖലകളിലുള്ളവര്‍ക്ക് ഇതിലൂടെ വലിയ തോതിലുള്ള അവസരങ്ങളാണ് രാജ്യത്ത് തുറന്നിരിക്കുന്നത്.
വിഷന്‍ 2030ന്റെ ഭാഗമായി നിരവധി പദ്ധതികള്‍ നടക്കുന്നതിനാല്‍ തന്നെ, രാജ്യം തൊഴിലവസരങ്ങളും നിക്ഷേപ അവസരങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ലിങ്കിഡ് ഇന്‍ വഴിയും നിയോമുമായി ബന്ധപ്പെട്ട പ്രോജക്റ്റുകളിലെ ജോലി സ്വന്തമാക്കാം. 500 ബില്യണ്‍ ഡോളറിന്റെ മെഗാ പ്രോജക്ടിനായി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് നിയോമിന്റെ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ സിസ്റ്റം വഴിയും അപേക്ഷിക്കാം. അതുപോലെ, ന്യൂ മുറബ്ബ ഡെവലപ്‌മെന്റ് കമ്പനി റിയാദില്‍ അടുത്തിടെ പ്രഖ്യാപിച്ച ഒരു ആധുനിക നഗരത്തിന്റെ വികസനം പ്രത്യക്ഷമായും പരോക്ഷമായും 334,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."