'നെഞ്ചോട് ചേര്‍ത്ത തൃക്കാക്കരക്കാരേ...നന്ദി..നന്ദി..നന്ദി...' പിടിയുടെ ഓര്‍മകളില്‍ നിറകണ്ണുകളോടെ ഉമ തോമസ്
തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ റെക്കോര്‍ഡ് വിജയത്തിന് ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് ഉമ തോമസ്.
'എന്റെ തൃക്കാക്കരക്കാര്‍ എന്നെ ഏറ്റിയതിന് നന്ദി. ഞാനവരോടൊപ്പം എക്കാലവുമുണ്ടാവും. ഇത് ചരിത്ര വിജയം തന്നെയാണ്. ഉജ്വല വിജയം തന്നെയാണ്. ജനപക്ഷപരമായ വികസനം തന്നെയാണ് വേണ്ടതെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു. എനിക്കിത് പിടിക്കാണ് സമര്‍പ്പിക്കാനുള്ളത്. പിടി എത്രമാത്രമായിരുന്നു അവരുടെ നെഞ്ചിലെന്ന് എനിക്കറിയാമായിരുന്നു. എന്റെ നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ അവര്‍ക്കൊപ്പമുണ്ടാവും. ഇത് എന്റെ പിടിയുടെ പ്രവര്‍ത്തികളുടെ ഫലമാണ്'- അവര്‍ പറഞ്ഞു.
അഞ്ചു രൂപയുടെ മെമ്പര്‍ഷിപ്പ് ഉള്ള പ്രവര്‍ത്തകന്‍ പോലും എന്നേക്കാളേറെ പ്രവര്‍ത്തിച്ചു. എല്ലാവര്‍ക്കും നന്ദി. ആവര്‍ ആവര്‍ത്തിച്ചു. ഭരണപക്ഷത്തെ തിരുത്താനുള്ള വിധിയാണിതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഭരണകൂടത്തിന് എതിരെയുള്ള മറുപടി.
'തൃക്കാക്കരക്കാര്‍ എന്നെ നയിക്കും. ഞങ്ങള്‍ ഒപ്പം തൃക്കാക്കരയെ നയിക്കും'- ഉമ തോമസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."