രണ്ടാം ദിനവും രാഷ്ട്രീയത്തില്‍ കലങ്ങിമറിഞ്ഞ് നന്ദിപ്രമേയ ചര്‍ച്ച
തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനം നന്നാക്കാന്‍ സദുദ്ദേശത്തോടെ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്കാണ് തനിക്കെതിരേ വിധിയുണ്ടായതെന്ന് മുന്‍ മന്ത്രി കെ.ടി ജലീല്‍. നിയമസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കവേയാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തനിക്കെതിരേ ഉണ്ടായ കേസ് സംബന്ധിച്ച് ജലീല്‍ വിശദീകരിച്ചത്. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയുടെ രണ്ടാംദിനത്തിലും നയപ്രഖ്യാപനം ഒഴികെയുള്ള രാഷ്ട്രീയ വിഷയങ്ങളാണ് കൂടുതലായി ചര്‍ച്ച ചെയ്യപ്പെട്ടത്.
ഒരു വണ്ടിച്ചെക്ക് കേസിലും താന്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ് ചര്‍ച്ചയ്ക്ക് തുടക്കമിട്ട കെ.ടി ജലീല്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരേ ഉയര്‍ന്ന കേസുകള്‍ എണ്ണിപ്പറഞ്ഞു. ഇത്തരം അഴിമതികള്‍ക്കൊന്നുമായിരുന്നില്ല തനിക്കെതിരേ ലോകായുക്ത വിധി പറഞ്ഞതെന്നും ഒരു സര്‍ക്കാര്‍ സ്ഥാപനം മെച്ചപ്പെടുത്താന്‍ ശ്രമിച്ചതിലെ സാങ്കേതികത്വം പറഞ്ഞാണ് വിധി ഉണ്ടായതെന്നും ജലീല്‍ വിശദീകരിച്ചു.
പിന്നീട് പ്രതിപക്ഷത്തുനിന്ന് സംസാരിച്ച സണ്ണി ജോസഫ് ലോകായുക്ത വിധിയിലെ അധികാര ദുര്‍വിനിയോഗം, സ്വജനപക്ഷപാതം തുടങ്ങിയ പരാമര്‍ശങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ജലീലിന്റെ വാദങ്ങളെ പ്രതിരോധിച്ചത്. ജലീല്‍ ഈ വിഷയം പരാമര്‍ശിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ ലോകായുക്ത വിധിയുടെ പകര്‍പ്പുമായിട്ടിയാരുന്നു പ്രതിപക്ഷം സഭയിലെത്തിയത്. പ്രതിപക്ഷം വാക്കൗട്ട് നടത്തിയപ്പോള്‍ താന്‍ സംസാരിക്കാന്‍ എഴുന്നേറ്റെങ്കിലും അവസരം ലഭിച്ചില്ലെന്ന പരാതി മാണി സി. കാപ്പന്‍ ഉന്നയിച്ചു. മുതലക്കുളത്ത് മുതലയും കുളവും ഇല്ലാത്തത് പോലെ നയപ്രഖ്യാപനത്തില്‍ നയവും പ്രഖ്യാപനവുമില്ലെന്ന് എന്‍.എ നെല്ലിക്കുന്ന് വിമര്‍ശിച്ചു. കെ.ബാബുവിന്റെ പ്രസംഗം മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നതിലേക്ക് എത്തിയതോടെ ഭരണപക്ഷാംഗങ്ങള്‍ ബഹളംവച്ചു.
പ്രതിപക്ഷത്തിന്റെ അവസ്ഥ കണ്ടിട്ട് ക്രിയാത്മകം എന്ന പദത്തിന് വേറെ അര്‍ഥം കണ്ടെത്തേണ്ടി വരുമെന്നായിരുന്നു എം.എം മണിയുടെ പരിഹാസം. കെ.കെ രമയുടെ പ്രസംഗം ഭരണ, പ്രതിപക്ഷ ഭേദമന്യേ അംഗങ്ങള്‍ സശ്രദ്ധം കേട്ടിരുന്നു. ജോബ് മൈക്കിള്‍, നജീബ് കാന്തപുരം, കെ.പി മോഹനന്‍, കെ.വി സുമേഷ്, കെ.എന്‍ ഉണ്ണികൃഷ്ണന്‍, സജീവ് ജോസഫ്, എന്‍.കെ അക്ബര്‍, പി.നന്ദകുമാര്‍, കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ തുടങ്ങി 21 അംഗങ്ങളാണ് രണ്ടാംദിനം ചര്‍ച്ചയില്‍ പങ്കെടുത്തത്. മന്ത്രിമാരുടെ മറുപടിയോടെ നന്ദി പ്രമേയ ചര്‍ച്ച ഇന്ന് അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."