ഫോണും വൈദ്യുതിയുമില്ല ; ദീപക്കും സുരേഷിനുമുള്ളത് രണ്ട് വര്‍ഷം മുന്‍പുള്ള പാഠപുസ്തകം
മഞ്ചേരി: ഫോണില്ല, വൈദ്യുതിയുമില്ല. കൈയിലുള്ളതാകട്ടെ രണ്ട് വര്‍ഷം മുന്‍പുള്ള പാഠപുസ്തകവും. ഊര്‍ങ്ങാട്ടിരി കൊടുമ്പുഴ ആദിവാസി കോളനിയിലുള്ള ദീപയും സുരേഷും പുതിയ അധ്യായന വര്‍ഷം തുടങ്ങിയതുപോലും അറിഞ്ഞിട്ടില്ല. ഒടക്കയം ഗവ.യു.പി സ്‌കൂളില്‍ ഒന്നാംതരത്തിലെ വിദ്യാര്‍ഥിയാണ് ദീപമോള്‍. പ്രതീകാത്മകമായെങ്കിലും പുത്തനുടുപ്പിട്ട് ബാഗും കുടയും തൂക്കി കുട്ടികള്‍ ഓണ്‍ലൈനില്‍ പ്രവേശനോത്സവത്തില്‍ പങ്കാളികളാകുമ്പോള്‍ കൊടുമ്പുഴ കോളനിയില്‍ അതിന്റെ ഒരു അടയാളവുമില്ല.
സഹോദരന്‍ സുരേഷ് ഇതേ സ്‌കൂളിലെ മൂന്നാം തരത്തിലെ വിദ്യാര്‍ഥിയാണ്. 2019ല്‍ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ ലഭിച്ച പാഠപുസ്തകമാണ് കൈയിലുള്ളത്. ആദ്യദിനം ഒഴിച്ചാല്‍ പിന്നീട് സ്‌കൂളില്‍ പോയതേയില്ല. കാട്ടിലെ കുരുന്നുകളെ ആരും തേടി വന്നതുമില്ല. പാഠപുസ്തക വിതരണ പട്ടികയിലും സുരേഷ് ഉണ്ടായില്ല. മൂന്നാംതരത്തിലേക്ക് പ്രവേശിക്കുമ്പോഴും മറിച്ച് നോക്കാനുള്ളത് ഒന്നാം ക്ലാസിലെ പുസ്തകമാണ്.
കൊടുമ്പുഴ കോളനിയിലെ സുന്ദരന്‍- മാത ദമ്പതികളുടെ മക്കളാണ് ദീപയും സുരേഷും. രണ്ട് വര്‍ഷം മുന്‍പ് സുന്ദരന്‍ മരിച്ചതോടെ ഇത്തിരിപ്പോന്ന പൈതങ്ങളെ ചേര്‍ത്തുപിടിച്ച് അടച്ചുറപ്പില്ലാത്ത കൂരയില്‍ കഴിയുകയാണ് മാത. മക്കളെ പഠിപ്പിക്കണം, കഷ്ടപ്പാട് മാറണം എന്ന് ഈ മാതാവ് പറയുമ്പോഴും അതിനുള്ള മാര്‍ഗങ്ങളൊന്നും ഇവര്‍ക്ക് മുന്‍പിലില്ല. ഈ നാലുമൂല കൂരയിലെ ഇരുളകറ്റാന്‍ വൈദ്യുതിയുടെ പ്രകാശമെത്തണം. ഫോണും ഇന്റര്‍നെറ്റ് സൗകര്യവും ഉണ്ടെങ്കില്‍ ഓണ്‍ലൈന്‍ പഠനത്തില്‍ ഈ കുരുന്നുകള്‍ക്കും പങ്കുചേരാം.
സുമനസുകള്‍ കനിഞ്ഞാല്‍ അവരും പഠിക്കും. ഊരിലെ രത്‌നങ്ങളായി അവര്‍ പ്രകാശം പരത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."