പലചരക്ക് സാധനങ്ങള്‍, വസ്ത്രങ്ങള്‍, യാത്ര ചെലവുകള്‍…ഈ ഇഎംഐ സൗകര്യം ഉപയോഗപ്പെടുത്താന്‍ ചെയ്യേണ്ടതിങ്ങനെയാണ്
യുപിഐ വഴി നടത്തുന്ന പണം ഇടപാടുകള്‍ക്ക് ഇനി ഇഎംഐ ഓപ്ഷനും ലഭിക്കും. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇത് പ്രഖ്യാപിച്ച് ഒരാഴ്ച തികയും മുമ്പ് തന്നെ ഐസിഐസിഐ ബാങ്ക് ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ബാങ്ക് ഇടപാടുകാരുടെ പേയ്‌മെന്റുകള്‍ ഇനി പ്രതിമാസ തിരിച്ചടവുകളായും അടക്കാനാകും. ഇലക്‌ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍, പലചരക്ക് സാധനങ്ങള്‍, വസ്ത്രങ്ങള്‍, യാത്ര ചെലവുകള്‍, ഹോട്ടല്‍ ബുക്കിംഗ് തുടങ്ങി നിരവധി വിഭാഗങ്ങളില്‍ ഈ സൗകര്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് നടത്തുന്ന യുപിഐ പേയ്‌മെന്റുകള്‍ക്ക് ഈ ഇഎംഐ സൗകര്യം ലഭ്യമാണെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചിരുന്നു. ഐസിഐസിഐ ബാങ്കിന്റെ 'ബൈ നൗ, പേ ലേറ്റര്‍' സേവനമായ പേലേറ്റര്‍ സൗകര്യത്തിന് അര്‍ഹരായ ഉപഭോക്താക്കള്‍ക്കാണ് ഇഎംഐ പ്രയോജനപ്പെടുത്താന്‍ ആകുക. ബാങ്കിന്റെ ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് സഹായകരമാകുന്ന ഓപ്ഷനാണിത്. ചെറിയ തുകയുടെ ഇടപാടുകള്‍ പോലും മുഴുവന്‍ പണം അടക്കാതെ ചെയ്യാന്‍ ആകും എന്നതാണ് സവിശേഷത. ഇതിന് കടയിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മതിയാകും. ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും സൗകര്യം പ്രയോജനപ്പെടുത്താം.
ഈ സൗകര്യത്തിന് കീഴില്‍, ഉപഭോക്താക്കള്‍ക്ക് 10,000 രൂപയ്ക്ക് മുകളിലുള്ള തുക മൂന്ന്, ആറ് അല്ലെങ്കില്‍ ഒന്‍പത് മാസത്തെ ഗഡുക്കളായി അടയ്ക്കാം. ഇഎംഐ സൗകര്യം ഉടന്‍ തന്നെ ഓണ്‍ലൈന്‍ ഷോപ്പിംഗിനും ലഭിക്കും. പൂര്‍ണ്ണമായി ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതിനായി 2018ല്‍ ആണ് പേലേറ്റര്‍ സൗകര്യം ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചത്.
A1) ഇഎംഐ ലഭിക്കുന്നതെങ്ങനെ?
-ഏതെങ്കിലും സ്റ്റോര്‍ സന്ദര്‍ശിച്ച് ഇഷ്ടപ്പെട്ട ഉല്‍പ്പന്നമോ സേവനമോ തിരഞ്ഞെടുക്കുക
-പേയ്‌മെന്റ് നടത്തുന്നതിന് ഐസിഐസിഐ ബാങ്കിന്റെ ഐമൊബൈല്‍ പേആപ്പ് ഉപയോഗിച്ച് ക്യുആര്‍ സ്‌കാന്‍' ഓപ്ഷന്‍ തിരഞ്ഞെടുക്കുക
-ഇടപാട് തുക 10,000 രൂപയോ അതില്‍ കൂടുതലോ ആണെങ്കില്‍ പേ ലേറ്റര്‍ ഇഎംഐ ഓപ്ഷന്‍ തിരഞ്ഞെടുക്കുക
-3, 6 അല്ലെങ്കില്‍ 9 മാസങ്ങളിലെ കാലാവധി തിരഞ്ഞെടുക്കുക
പേയ്‌മെന്റ് തുക നല്‍കുക.
കൂടുതലറിയാന്‍, https://www.icicibank.com/PersonalBanking/paylater.page.page സന്ദര്‍ശിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."