തേറ്റമല സ്‌കൂളില്‍ ജൈവവൈവിധ്യ പാര്‍ക്കൊരുങ്ങുന്നു
തേറ്റമല: ഗവ. ഹൈസ്‌കൂളിലെ ജൈവവൈവിധ്യ പാര്‍ക്കിന്റെ നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. വര്‍ഷങ്ങളായി സ്‌കൂള്‍ പരിസരത്ത് സംരക്ഷിച്ചു വരുന്ന പ്രകൃതിദത്ത ജൈവ വൈവിധ്യം സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് സ്‌കൂളിലെ പരിസ്ഥിതി ക്ലബ്.
സ്‌കൂളില്‍ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ 20 സെന്റിനടുത്തുള്ള സ്വാഭാവിക ജൈവ വൈവിധ്യം നശിക്കാതെ കാത്തു സൂക്ഷിക്കുകയാണ് അധ്യാപകരും കുട്ടികളും. നൂറോളം ഔഷധ സസ്യങ്ങളും വള്ളിച്ചെടികളുമടങ്ങുന്ന കാവിന്റെ സംരക്ഷണാര്‍ഥം 500 മീറ്റര്‍ ജൈവ വേലി നിര്‍മ്മിക്കുന്ന പ്രവര്‍ത്തനം കാര്‍ഷിക ദിനത്തില്‍ ആരംഭിച്ചു.
കുട്ടികള്‍ ഓരോരുത്തരും ചെമ്പരത്തി കമ്പുകള്‍ കൊണ്ടുവന്ന് പിടിപ്പിച്ചാണ് ജൈവ വേലി നിര്‍മിക്കുന്നത്. സ്‌കൂള്‍ പരിസരമാകെ പാഠപുസ്തകം എന്ന ലക്ഷ്യത്തോടെ എല്ലാ വൃക്ഷലതാദികള്‍ക്കും ബോര്‍ഡ് വെക്കാനുള്ള ശ്രമവും പുരോഗമിച്ച് വരികയാണ്. വിദ്യഭ്യാസ മന്ത്രിയുടെ ആഹ്വാനത്തെ സന്തോഷത്തോടെ സ്വീകരിക്കുകയാണ് തേറ്റമലയിലെ കുട്ടികള്‍. പ്ലാസ്റ്റിക് വിമുക്ത വയനാടിനായി ബോധവത്കരണ പരിപാടികളും ഏറ്റെടുക്കാനുള്ള തയാറെടുപ്പിലാണ് ഈ വിദ്യാലയം. പ്രധാനാധ്യാപകന്‍ കെ സത്യന്‍, അഷറഫ് എ, സന്തോഷ് വി.എം, കുഞ്ഞമ്മദ് എം.കെ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."