സി& എച്ചിന്റെ എറ്റവും പുതിയ റീട്ടെയില്‍ ഷോറൂം അജ്മാനില്‍ പ്രവര്‍ത്തനമാരംഭിച്ചു
അജ്മാന്‍: ക്ലീന്‍ ആന്‍ഡ് ഹൈജീന്‍ സെന്റിന്റെ പുതിയ റീട്ടെയില്‍ ഷോറൂം അജ്മാന്‍ നെസ്റ്റോ മാള്‍കോംപ്ലക്‌സില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അജ്മാന്‍, റഷീദിയ ഫിഷ് മാര്‍ക്കറ്റിനു സമീപമുള്ള നെസ്റ്റോ കോംപ്ലക്‌സ്, ഒന്നാം നിലയില്‍ പതിനാറാം നമ്പര്‍ ഷോപ്പില്‍ ആണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്. ക്ലീന്‍ ആന്‍ഡ് ഹൈജീന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ രാജേഷ് പുത്തന്‍വീട് ഉദ്ഖാടനകര്‍മ്മം നിര്‍വഹിച്ചു. സി & എച്ച് ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ ഷാനവാസ് മഠത്തില്‍, റീജിയണല്‍ സെയില്‍സ് മാനേജര്‍ സായ് രവികാന്ത്, ബ്ലൂആരോസ് എംഡി രാജേഷ് മേനോന്‍ എന്നിവര്‍ ചടങ്ങിനു സാക്ഷ്യം വഹിച്ചു. യുഎയിലെ പ്രമുഖ മലയാളി വ്യവസായിയായ യാസീന്‍ ഹസ്സന്‍ ആണ് ക്ലീന്‍ ആന്‍ഡ് ഹൈജീന്‍ സെന്റ്ര്‍റിന്റെ സിഇഒ & എംഡി.
സമാനതകളില്ലാത്ത ഗുണമേന്മയും നീണ്ട 15 വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയവും സി & എച്ച്‌നെ ക്ലീനിങ് ആന്‍ഡ് ഹൈജീന്‍ സൊല്യൂഷന്‍സ് മേഖലയില്‍ മുന്‍നിരയില്‍ നിര്‍ത്തുന്നു. ഇന്ത്യ, മലേഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ വിവിധ ബ്രാഞ്ചുകളുള്ള സി ആന്‍ഡ് എച്ഛ് ഷെഫ് ഹാറ്റ്‌സ്, പി. പി.പി.ഇ കിറ്റ്, ഫേസ് മാസ്‌ക്, ബ്രൂംസ്, മോപ്‌സ്, ഗ്ലോവ്‌സ്, കിച്ചണ്‍ ക്ലോത്തുകള്‍, സ്‌പോഞ്ജ്, തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളാണ് വിപണിയില്‍ എത്തിക്കുന്നത്.
ആയിരത്തില്‍പരം ഉത്പന്നങ്ങളും ഇരുപതില്‍പരം ലോകോത്തര ബ്രാന്‍ഡുകളുമുള്ള സി & എച്ച് എല്ലാവിധമുള്ള ക്ലീനിങ് ആന്‍ഡ് ഹൈജീന്‍ പ്രവര്‍ത്തികള്‍ക്കു0 ഉള്ള ഒരു കമ്പ്‌ലീറ്റ് സൊല്യൂഷന്‍ ആണ്.
ആഗോളതലത്തില്‍ ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കുന്നതില്‍ പ്രമുഖരാകുക എന്ന വിഭാവനേയാെടെ പ്രവര്‍ത്തനം ആരംഭിച്ച സി & എച്ച് സപ്ലൈ ചെയിനുകള്‍, റീെട്ടയില്‍ നെറ്റ്വര്‍ക്ക്, കിയോസ്‌ക്, ഇെകാേമഴ് സ് സൈറ്റ് ആയ 'ഹൈജീന്‍ഷോപ്പി' എന്നിവയുള്‍െപ്പെട വീണ്ടും പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."