യു.എസിൽ വീണ്ടും വെടിവയ്പ് മൂന്നു മരണം തോക്ക് നിരോധന ആവശ്യം ആവർത്തിച്ച് ബൈഡൻ
വാഷിങ്ടൺ
യു.എസിൽ 48 മണിക്കൂറിനിടെ രണ്ടാമതും വെടിവയ്പ്. ലോവ സംസ്ഥാനത്തെ ചർച്ചിലുണ്ടായ വെടിവയ്പിൽ അക്രമിയടക്കം മൂന്നുപേർ കൊല്ലപ്പെട്ടു. പത്തിലധികം പേർക്ക് പരുക്കേറ്റു. ദെസ് മൊയിൻസിലെ സ്‌റ്റോറി കൗണ്ടിയിൽ പ്രാദേശിക സമയം വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം.
വിസ്‌കോൻസിൻ സംസ്ഥാനത്തെ സംസ്‌കാരച്ചടങ്ങിനിടെയുണ്ടായ മറ്റൊരു വെടിവയ്പിൽ അഞ്ചുപേർക്ക് പരുക്കേറ്റു. ഓക്‌ലഹോമയിലെ ടൾസയിൽ സെന്റ് ഫ്രാൻസിസ് ആശുപത്രി വളപ്പിൽ ബുധനാഴ്ച വൈകിട്ടുണ്ടായ വെടിവയ്പിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച ടെക്‌സാസ് പ്രൈമറി സ്‌കൂളിൽ 18കാരൻ 19 വിദ്യാർഥികളെയും രണ്ട് അധ്യാപികമാരെയും വെടിവച്ചുകൊന്നിരുന്നു. ഇതിന് പിന്നാലെ തോക്ക് നിരോധിക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് ലോവയിലെ വെടിവയ്പ്. പുതിയ സാചഹര്യത്തിൽ തോക്ക് നിരോധന ആവശ്യം വീണ്ടുമുയർത്തി പ്രസിഡന്റ് ജോ ബൈഡൻ രംഗത്തുവന്നു. മാരക പ്രഹരശേഷിയുള്ള തോക്കുകളുടെ വിൽപ്പന നിരോധിക്കണമെന്നും ഇതിനാവശ്യമായ നിയമനിർമാണം നടത്തുന്നതിന് സെനറ്റംഗങ്ങൾ തയാറാകണമെന്നും ബൈഡൻ അഭ്യർഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."