കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്നതാണ് വാക്സിന് നയം; കേന്ദ്രത്തിനെതിരെ കേരളം ഹൈക്കോടതിയില്‍
കൊച്ചി: കൊവിഡ് വാക്സിന് നയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ കേരളം ഹൈക്കോടതിയില്‍. വാക്സിന് വിതരണത്തില്‍ കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാറിനെന്ന് വാക്സിന് ലഭ്യത സംബന്ധിച്ച് കേരളം ഹൈക്കോടതിയില്‍ നല്കിയ ഹരജിയില്‍ കുറ്റപ്പെടുത്തി. കേന്ദ്രം ന്യായ വിലക്ക് വാക്സിന് നല്‍കുന്നില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിന് ലഭിക്കുമ്പോള്‍ സര്‍ക്കാറിന് കിട്ടാത്തതെന്തെന്ന് ഹൈക്കോടതി ചോദിച്ചു. ഒരു കോടി വാക്സിന് വാങ്ങുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സ്വകാര്യ ആശുപത്രികളെക്കാള്‍ സര്‍ക്കാറിന്റെ ഓര്‍ഡറിന് മുന്‍ഗണന നല്‍കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചുകൂടെയെന്ന് കേന്ദ്രത്തോടും കോടതി ചോദിച്ചു.
അതിനിടെ, എല്ലാവര്ക്കും സൗജന്യവാക്സിന് നല്‍കണമെന്ന് നിയമസഭയില്‍ പ്രമേയം പാസാക്കി. പ്രമേയം സഭ ഐകകണ്ഠ്യേനയാണ് പാസാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."