ഇന്ത്യയില്‍ കുതിച്ചുയര്‍ന്ന് കാര്‍ വിപണി; വളര്‍ച്ച 26.7 ശതമാനം
ഇന്ത്യയില്‍ കാര്‍ വില്പനയില് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വന്‍ വര്‍ധനവ്. 26.7 ശതമാനത്തോളമാണ് രാജ്യത്ത് കാര്‍ വിപണിയില്‍ കഴിഞ്ഞ വര്‍ഷം വര്‍ധനവുണ്ടായത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ മാനിഫാക്ചേഴ്സ് (സിയാം) ആണ് രാജ്യത്ത് കഴിഞ്ഞ
വര്‍ഷം കാര്‍ വിപണിയില്‍ വന്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തത്.
കാറിന്റെ വില്പനക്ക് പുറമേ ഇരുചക്ര വാഹനങ്ങളുടെ വില്പനയിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം വലിയ കുതിപ്പുണ്ടായത്. 16.9 ശതമാനമാണ് ഇരുചക്ര വാഹനവിപണിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വര്‍ധനവുണ്ടായത്. ഇന്ത്യയില്‍ എസ്.യു.വി വാഹനങ്ങളുടെ ഉപയോഗത്തിലുണ്ടായ വര്‍ധനവും ഇത്തരം വാഹനങ്ങള്‍ക്കുള്ള വര്‍ധിച്ച ഡിമാന്‍ഡുമാണ് രാജ്യത്ത് കാര്‍ വിപണിയില്‍ വര്‍ധനവുണ്ടാവാന്‍ കാരണം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
മുന്‍ വര്‍ഷം 31 ലക്ഷമായിരുന്ന കാര്‍ വില്പനയാണ് ഇത്തവണ 39 ലക്ഷത്തിലേക്കെത്തിയത്. എക്കാലത്തെയും മികച്ച വില്പന കൈവരിച്ച പഞ്ച്, നെക്സോണ്‍, ഹാരിയര്‍, സഫാരി എന്നീ വാഹനങ്ങളുടെ മികവില്‍ ടാറ്റ മോട്ടോഴ്സാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം എസ്.യു.വി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വില്പന കൈവരിച്ചിരിക്കുന്നത്.
പാസഞ്ചര്‍ വാഹന വിഭാഗ വില്പനയില് ടാറ്റ മോട്ടോഴ്സിന്റെ മൂന്നില്‍ രണ്ട് ഭാഗം വില്പനയും നടന്നത് എസ്.യു.വി വില്പനയിലൂടെയാണ്.
കഴിഞ്ഞ വര്‍ഷം 3,57,249 എസ്.യു.വികളാണ് ടാറ്റ മോട്ടോഴ്സ് വിറ്റത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 58 ശതമാനം അധികം വില്പനയാണ് ടാറ്റ മോട്ടോഴ്സ് കൈവരിച്ചത്.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനിയാണ് രാജ്യത്ത് എസ്.യു.വി വില്പനയില് രണ്ടാം സ്ഥാനം കൈവരിച്ചിരിക്കുന്നത്. 3,54,712 എസ്.യു.വികളാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്ത് വിറ്റഴിച്ചത്. ഥാര്‍, എക്സ്.യു.വി 700, സ്കോര്‍പ്പിയോ എന്നീ മോഡലുകളുടെ വില്‍പ്പനയിലൂടെ 60 ശതമാനം വളര്‍ച്ചയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൈവരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."