ആദിവാസികള്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാംപ് നടത്തി
ഗൂഡല്ലൂര്‍: ആദിവാസികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാംപ് നടത്തി. ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലെ ആയിരക്കണക്കിന് ആദിവാസികളാണ് ക്യാംപില്‍ പങ്കെടുത്തത്. ആദിവാസി ഗ്രാമങ്ങളില്‍ നിന്ന് ആദിവാസികളെ ക്യാംപുകളിലെത്തിക്കുന്നതിന് 75ഓളം സ്വകാര്യ സ്കൂള്‍ വാഹനങ്ങളെ ഉപയോഗപ്പെടുത്തി.
സര്‍ക്കാരിന്റെ വിവിധ വകുപ്പുകളാണ് ക്യാംപിന് നേതൃത്വം നല്‍കിയത്. റവന്യു, പൊലിസ്, വനംവകുപ്പ്, ആരോഗ്യവകുപ്പ്, ഹൈവേവകുപ്പ്, കൃഷിവകുപ്പ്, ടൂറിസംവകുപ്പ്, ട്രാന്‍സ്പോര്‍ട്ട്, ഭക്ഷ്യവകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകള്‍ ക്യാംപില്‍ പങ്കാളികളായി. ഗൂഡല്ലൂര്‍ മോണിങ്സ്റ്റാര്‍ സ്കൂള്‍ മൈതാനിയില്‍ നടന്ന ക്യാംപ് ജില്ലാ കലക്ടര്‍ പി. ശങ്കര്‍ ഉദ്ഘാടനം ചെയ്തു. നീലഗിരി എം.പി ഡോ. സി ഗോപാലകൃഷ്ണന്, കെ.ആര് അര്ജുനന് എം.പി, ഡി.ആര്.ഒ ഭാസ്കരപാണ്ഡ്യന്‍, നീലഗിരി എസ്.പി മുരളിറംബ, കുന്നൂര് എം.എല്‍.എ ശാന്തിരാമു, താക്കോ ചെയര്മാന് എസ് കലൈശെല്വന്, ആവിന് ചെയര്മാന് എ മില്ലര്‍, ആര്.ഡി.ഒ വെങ്കിടാചലം, തഹസില്‍ദാര്‍ അബ്ദുറഹ്മാന്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ഭാനുമതി, ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ മേനക, ഗൂഡല്ലൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ രമ, ഗൂഡല്ലൂര്‍ പഞ്ചായത്ത് യൂനിയന്‍ ചെയര്മാന് പി ഇന്ദിരാണി, കൗണ്‍സിലര്‍ അനൂപ്ഖാന്, രംഗനാഥന് തുടങ്ങിയവര്‍ സംബന്ധിച്ചു.
കോയമ്പത്തൂരില്‍ നിന്നെത്തിയ വിദഗ്ദ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള 60 ഡോക്ടര്‍മാര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."